US Air Force: ലാന്‍ഡിങ് ഗിയറിൽ മൃതദേഹാവശിഷ്ടം, അന്വേഷണം പ്രഖ്യാപിച്ച് യുഎസ്

കാബൂളിൽ നിന്നെത്തിയ യുഎസ് വ്യോമസേന (US Airforce) വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് യുഎസ് വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Aug 18, 2021, 12:37 PM IST
  • യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
  • ഒഴിപ്പിക്കല്‍ നടപടികള്‍ക്കായുള്ള ചരക്ക് ഇറക്കാനായി കാബൂളില്‍ എത്തിയതാണ് വിമാനം.
  • വിമാനം ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത്.
  • 3200 പേരെ യുഎസ് വിമാനങ്ങളില്‍ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചതായാണ് കണക്കുകള്‍.
US Air Force: ലാന്‍ഡിങ് ഗിയറിൽ മൃതദേഹാവശിഷ്ടം, അന്വേഷണം പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടണ്‍: അഫ്​ഗാനിസ്ഥാനിലെ (Afghanistan) ജനങ്ങളുമായി കാബൂളിൽ (Kabul) നിന്ന് പുറപ്പെട്ട യുഎസ് വ്യോമസേന (US Airforce) വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് യുഎസ് വ്യക്തമാക്കി. അമേരിക്കന്‍ വ്യോമസേന വിമാനം യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍ (C-17 cargo plane) വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് (Landing Gear) മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചരക്കുമായി കാബൂളില്‍ എത്തിയതാണ് വിമാനം. 

എന്നാല്‍, അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതോടെ രാജ്യംവിടാനായി ആയിരങ്ങളാണ് വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്. നൂറുകണക്കിന് ആളുകള്‍ വിമാനത്തിലേക്ക് തിക്കിതിരക്കി കയറിയതോടെ വിമാനം ചരക്കിറക്കാതെ Take Off ചെയ്തു. തിക്കിനിറച്ചാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തിലെ സുരക്ഷാസാഹചര്യം മോശമായതിനെ തുടർന്ന് എത്രയും പെട്ടന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. 

Also Read: Afghanistan Crisis: വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം, കാബൂൾ വിമാനത്താവളം അടച്ചു

കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തിലാണ് (al-Udeid Air Base in the Gulf state of Qatar) ഇറങ്ങിയത്. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടം കണ്ടെത്തിയത്.

Also Read: Afghan Pictures: സർവ്വതും വിട്ടെറിഞ്ഞ് ജനം തെരുവുകളിലൂടെ,അഫ്ഗാനിലെ കൂട്ടപാലായനം-ചിത്രങ്ങൾ          

അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാനായി നൂറുകണക്കിന്‌ അഫ്ഗാനികളാണ് കഴിഞ്ഞദിവസം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യുഎസ് വിമാനത്തില്‍ ഇടിച്ചുകയറിയത്. വിമാനത്താവളത്തിലും പരിസരത്തും ആളുകള്‍ പരക്കം പായുന്നതിന്റെയും യുഎസ് വിമാനത്തില്‍ തിങ്ങിനിറഞ്ഞ് ഇരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിമാനത്താവളത്തിലെ തിരക്കില്‍ ഏഴ് പേര്‍ മരിച്ചെന്നാണ് വിവരം. ആകാശത്തേക്ക് വെടിവെച്ചാണ് യുഎസ് സേന ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്.

Also Read: Malayali Taliban : "സംസാരിക്കട്ടെ" താലിബാൻ സംഘത്തിൽ മലയാളി സാന്നിധ്യം?, സംശയവുമായി ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച് Shashi Tharoor

വെടിവയ്പ്പും വിമാനത്താവളത്തിൽ ജനങ്ങൾ തടിച്ചുകൂടിയുമുണ്ടാക്കിയ സുരക്ഷ പ്രശ്‌നത്തെ തുടർന്ന് കാബൂൾ വിമാനത്താവളം കഴിഞ്ഞ ദിവസം അടച്ചിരുന്നു. എന്നാൽ വിദേശപൗരന്മാരെ (Foreigners) മുഴുവൻ ഒഴിപ്പിക്കേണ്ടത് അനിവാര്യമായതിനാൽ കാബൂൾ വിമാനത്താവളം വീണ്ടും തുറക്കാൻ തീരുമാനിച്ചു. 

Also Read: Afghanistan-Taliban: കാബൂൾ വിമാനത്താവളം തുറന്നു, ഇന്ത്യൻ അംബാസഡർ അടക്കം 120 പേർ ഡൽഹിയിലേക്ക്

വിമാനത്തിന്റെ പുറംഭാഗത്ത് തൂങ്ങി യാത്ര ചെയ്ത രണ്ട് പേര്‍ യാത്രയ്ക്കിടെ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനം നീങ്ങുമ്പോള്‍ മുന്നിലും വശങ്ങളിലുമായി കയറാനാകാത്ത ജനം ഓടുന്ന ദൃശ്യം അങ്കലാപ്പ് വ്യക്തമാക്കുന്നതായി. 3200 പേരെ യുഎസ് വിമാനങ്ങളില്‍ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചതായാണ് കണക്കുകള്‍. 

ഞായറാഴ്ച ഓഗസ്റ്റ് 15നാണ് താലിബാൻ കാബൂളിലേക്ക് പ്രവേശിച്ച് അഫ്​ഗാനിസ്ഥാന്റെ ജനാധിപത്യ സർക്കാരിന്റെ കൈയ്യിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. താലിബാൻ കാബൂളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഉടൻ തന്നെ പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News