കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കൻ കാലിഫോര്‍ണിയ തീരത്ത് ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറിഗൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ഫെൺഡെയ്‌ലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഭൂചലനമുണ്ടായത്.
Also Read: പ്രഖ്യാപിച്ച് 6 മണിക്കൂർ; ദക്ഷിണ കൊറിയയിലെ പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ്
വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. ഇന്ത്യൻ സമയം അർധരാത്രി 12:14 ഓടെയായിരുന്നു ഭൂചലനം. റിപ്പോർട്ടുകൾ അനുസരിച്ച് സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായി പറയുന്നു. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
ഭൂചലനത്തിന് പിന്നാലെ യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം പിൻവലിച്ചു. ഒറിഗോൺ, കാലിഫോർണിയ തീരപ്രദേശങ്ങളിലായിരുന്നു ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയത്. ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച യുഎസ് ജിയോളജിക്കൽ സർവേ വൈകാതെ സുനാമി മുന്നറിയിപ്പ് പിൻവലിക്കുകയായിരുന്നു.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുവർഷം പൊളിയായിരിക്കും: 18 മാസത്തെ അരിയർ ബജറ്റിൽ പ്രഖ്യാപിച്ചേക്കും!
ഭൂചലനം നിരവധി സെക്കൻഡുകൾ നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർ ചലനങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിലായിരുന്നു കാലാവസ്ഥാ വിഭാഗം ആദ്യം സുനാമി സാധ്യത പ്രവചിച്ചത്. അതോടൊപ്പം തീരപ്രദേശത്തിന് സമീപമുള്ളവർ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.