US Airstrike : സിറിയയിൽ നിരവധി സാധാരണക്കാരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം യുഎസ് സൈന്യം മറച്ചുവച്ചു

സിറിയയിലെ ബാഗുസ് പട്ടണത്തിന് സമീപം രണ്ട് വ്യോമാക്രമണങ്ങൾക്ക് ഉത്തരവിട്ടത് സിറിയയിലെ ഗ്രൗണ്ട് ഓപ്പറേഷനുകൾക്കായി ചുമതലപ്പെടുത്തിയ ഒരു ക്ലാസിഫൈഡ് അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റാണെന്ന് റിപ്പോർട്ട്  ആരോപിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 07:22 PM IST
  • 2019 ൽ നടന്ന വ്യോമാക്രമണം യുഎസ് സൈന്യം മറച്ച് വെച്ചതായി ആണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഈ ആക്രമണത്തിൽ 64 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു.
  • ശനിയാഴ്ച ന്യൂയോർക്ക് ടൈംസാണ് റിപോർട്ടുകൾ പുറത്ത് വിട്ടത്.
  • സിറിയയിലെ ബാഗുസ് പട്ടണത്തിന് സമീപം രണ്ട് വ്യോമാക്രമണങ്ങൾക്ക് ഉത്തരവിട്ടത് സിറിയയിലെ ഗ്രൗണ്ട് ഓപ്പറേഷനുകൾക്കായി ചുമതലപ്പെടുത്തിയ ഒരു ക്ലാസിഫൈഡ് അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റാണെന്ന് റിപ്പോർട്ട് ആരോപിച്ചിട്ടുണ്ട്.
US Airstrike : സിറിയയിൽ നിരവധി സാധാരണക്കാരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം യുഎസ് സൈന്യം മറച്ചുവച്ചു

Washington: സിറിയയിൽ (Syria) നിരവധി സാധാരണക്കാരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം (Airstrike) അമേരിക്കൻ സൈന്യം (US Military) മറച്ച് വെച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. 2019 ൽ നടന്ന വ്യോമാക്രമണം യുഎസ് സൈന്യം മറച്ച് വെച്ചതായി ആണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആക്രമണത്തിൽ 64 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. 

ശനിയാഴ്ച ന്യൂയോർക്ക് ടൈംസാണ് റിപോർട്ടുകൾ പുറത്ത് വിട്ടത്. സിറിയയിലെ ബാഗുസ് പട്ടണത്തിന് സമീപം രണ്ട് വ്യോമാക്രമണങ്ങൾക്ക് ഉത്തരവിട്ടത് സിറിയയിലെ ഗ്രൗണ്ട് ഓപ്പറേഷനുകൾക്കായി ചുമതലപ്പെടുത്തിയ ഒരു ക്ലാസിഫൈഡ് അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റാണെന്ന് റിപ്പോർട്ട്  ആരോപിച്ചിട്ടുണ്ട്.

ALSO READ: Covid 19 China : ചൈനയിൽ കോവിഡ് രോഗബാധ വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സിറിയയിലെ യുഎസ് വ്യോമസേനയുടെ മേൽനോട്ടം വഹിച്ച യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം ആദ്യമായി ആക്രമണങ്ങൾ നടന്നുവെന്ന് അംഗീകരിച്ചിരുന്നു. എന്നാൽ ഈ ആക്രമണങ്ങൾ  ന്യായികരിക്കപ്പെടാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞതെന്ന് പത്ര റിപ്പോർട്ട് വെളിപ്പെടുത്തി.

ALSO READ: Myanmar Junta : മ്യാന്മർ പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്ന യുഎസ് മാധ്യമ പ്രവർത്തകന് 11 വർഷം തടവ്

ആക്രമണത്തിൽ ആകെ 80 ആളുകൾ മരണപ്പെട്ടതായി സെൻട്രൽ കമാൻഡ് ശനിയാഴ്ച നൽകിയ പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇതിൽ 16 പേർ ഐഎസ്ഐഎസ് ഭീകരവാദികൾ ആയിരുന്നവെന്നും 4 പേർ സാധാരണ ജനങ്ങളായിരുന്നുവെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. മറ്റ് 60 പേർ സാധാരണക്കാരാണോ എന്ന് വ്യക്തമല്ല, കാരണം സ്ത്രീകളും കുട്ടികളും ഐഎസ്ഐഎസിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നും സൈന്യം പറഞ്ഞു.

ALSO READ: H1B Visa: H1B വിസയുള്ളവരുടെ ജീവിത പങ്കാളികള്‍ക്ക് സന്തോഷവാര്‍ത്ത‍, ഇനി അമേരിക്കയില്‍ അനായാസം തൊഴില്‍ നേടാം

സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) കനത്ത വെടിവയ്പ്പിലും ആക്രമണ ഭീഷണിയിലുമായിരുന്നതിനെ തുടർന്നാണ് ആക്രമണം നടന്നതെന്ന് അമേരിക്കൻ സൈന്യം വെളിപ്പെടുത്തി. വ്യോമാക്രമണം നടക്കുന്ന സമയത്ത് പ്രദേശത്ത് ജനങ്ങൾ ആരും തന്നെ ഉണ്ടയായിരുന്നില്ലെന്ന് എസ്ഡിഎഫ് റിപ്പോർട്ട് ചെയ്തിരുന്നതായും സെൻട്രൽ കമാൻഡ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News