Viral Video: ഇവിടെ വാടീ...നിന്നെ ഞാൻ ശരിയാക്കി തരാം, ഉടമയുടെ മുടി പിടിച്ച് വലിച്ച് പൂച്ച

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്തില്ലേലാണ് അവ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ആളുകൾ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 11:12 AM IST
  • Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
  • മൂന്ന് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്.
  • When cat owns you എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Viral Video: ഇവിടെ വാടീ...നിന്നെ ഞാൻ ശരിയാക്കി തരാം, ഉടമയുടെ മുടി പിടിച്ച് വലിച്ച് പൂച്ച

ഈ പൂച്ചകളുടെയും നായകളുടെയും ഒക്കെ ക്യൂട്ട് വീഡിയോ എത്രെണ്ണം സോഷ്യൽ മീഡിയയിൽ വന്നാലും അതൊക്കെ കണ്ടിരിക്കാൻ ആളുകൾക്ക് ഇഷ്ടമാണ്. സൈബർ ലോകത്ത് വളരെ പെട്ടെന്ന് വൈറലാകുന്ന വീഡിയോസിൽ ചിലപ്പോൾ ഏറ്റവും കൂടുതലുള്ള മൃ​ഗങ്ങളുടെ ആകും. അവയുടെ വീഡിയോസിനായി മാത്രം സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉണ്ടാകും. അത്തരത്തിൽ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ് ഇവിടെ പറയുന്നത്. 

ഒരു പൂച്ചയും അതിനെ വളർത്തുന്ന സ്ത്രീയുമാണ് വീഡിയോയിൽ ഉള്ളത്. എന്തോ വായിൽ കടിച്ച് പിടിച്ചോണ്ട് പൂച്ച വരുന്നത് നമുക്ക് ആദ്യം കാണാൻ സാധിക്കും. ക്യാമറയ്ക്ക് അടുത്തേക്ക് പൂച്ച എത്തുമ്പോഴാണ് അത് കടിച്ച് പിടിച്ചിരിക്കുന്നത് ആ സ്ത്രീയുടെ മുടിയാണ്. സ്ത്രീയുടെ മുടിയിൽ കടിച്ച് അവരെ വലിച്ച് കൊണ്ട് വരികയാണ് പൂച്ച. നിരവധി പേർ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പൂച്ചയ്ക്ക് ഭക്ഷണം കൊടുത്തില്ലേലാണ് അവ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ആളുകൾ പറയുന്നത്. ഭക്ഷണം കിട്ടിയില്ലേൽ അവ ഇതുപോലെ അടുക്കളയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകുമെന്ന് ആളുകൾ കമന്റ് ചെയ്യുന്നു.

Also Read: Viral Video: ഇത് എന്റെ സ്ഥലമാ...നീ അവിടെ ഇരുന്നാൽ മതി, പൂച്ചകളുടെ വൈറൽ വീഡിയോ

Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. പൂച്ച നിങ്ങളെ ഭരിക്കുമ്പോൾ (When cat owns you) എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Viral Video: എന്നെ അടിച്ചിട്ട് നീ കരയുന്നോ? അത് കൊള്ളാല്ലോ...പൂച്ചയെ അടിച്ച ശേഷമുള്ള കുട്ടിയുടെ കരച്ചിൽ വൈറൽ

ഒരു കുട്ടിയും പൂച്ചയും തമ്മിലുള്ള വീഡിയോ ആണിത്. ഒരു സോഫയിൽ വെറുതെ ഇരിക്കുന്ന പൂച്ചയെ ഈ കുട്ടി അടിക്കുകയോ തൊടുകയോ എന്തോ എന്ന് ചെയ്യുകയാണ്. പൂച്ചയെ കണ്ടിട്ടുള്ള കൗതുകം കൊണ്ട് ചിലപ്പോൾ അതിനെ തൊടാൻ ശ്രമിക്കുന്നതാകാം. അല്ലെങ്കിൽ അതിന് അടിക്കുന്നതാകാം. എന്തായാലും പൂച്ചയെ തൊട്ടതിന് ശേഷം കുട്ടി ഒറ്റ കരച്ചിൽ ആയിരുന്നു. എന്തിനാണ് കുട്ടി കരയുന്നത് ആർക്കും വ്യക്തമാകുന്നില്ല. 

അതേസമയം കുട്ടി കരയുന്നത് കണ്ടുള്ള പൂച്ചയുടെ ഇരിപ്പ് കാണുന്നവരിൽ ചെറിയ ചിരി ഉണ്ടാക്കും. തന്നെ അടിച്ചിട്ട് എന്തിനാണ് ഈ കുട്ടി ഇങ്ങനെ കരയുന്നത് എന്ന രീതിയിലാണ് പൂച്ചയുടെ ഭാവം. എട്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നതാണ്. Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണിത്. മുപ്പത്തിലായിരത്തിലധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേർ ലൈക്കും കമന്റ്സും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News