സമുദ്രത്തിനടിയിലുമുണ്ട് ദന്ത ഡോക്ടർ; സ്കൂബഡൈവറുടെ പല്ല് വൃത്തിയാക്കുന്ന കുഞ്ഞൻ മത്സ്യം

ഷ്രിംപ് ഒരു മനുഷ്യന്റെ പല്ല് വൃത്തിയാക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 10:34 AM IST
  • 'അമേസിംഗ് നേച്ചർ' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
  • 'പല്ലുകൾ വൃത്തിയാക്കാൻ ബന്ധപ്പെടൂ' എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമുദ്രത്തിനടിയിലുമുണ്ട് ദന്ത ഡോക്ടർ; സ്കൂബഡൈവറുടെ പല്ല് വൃത്തിയാക്കുന്ന കുഞ്ഞൻ മത്സ്യം

ഫൈൻഡിങ് നീമോ എന്ന ആനിമേഷൻ ചിത്രം കാണാത്തവർ വിരളമാകും. നീമോ എന്ന മത്സ്യത്തെ കണ്ടെത്തുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. നീമോയെ പിടികൂടി ദന്തഡോക്ടറുടെ ഓഫീസിലേക്ക് കൊണ്ടുവരുമ്പോൾ, ടാങ്കിലെ വിവിധതരം മത്സ്യങ്ങൾ അവനെ സ്വാഗതം ചെയ്യുന്നത് ഓർമയുണ്ടാകും സിനിമ കണ്ടവർക്ക്. സമുദ്രത്തിൽ നിന്ന് വന്ന ചെറിയ കോമാളി മത്സ്യത്തെ അണുവിമുക്തമാക്കാൻ ആവശ്യപ്പെടുന്ന 'ക്ലീനർ ഷ്രിംപ്' ആ മത്സ്യങ്ങളിലൊന്നാണ്. അത്തരത്തിലൊരു ഷ്രിംപ് ഒരു മനുഷ്യന്റെ പല്ല് വൃത്തിയാക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

സമുദ്രത്തിനടിയിലെ ഒരു പവിഴപ്പുറ്റിനടുത്ത് എത്തുന്ന സ്കൂബഡൈവർ ഈ മത്സ്യത്തെ കാണുമ്പോൾ തന്റെ വായ തുറക്കുന്നത് വീഡിയോയിൽ കാണാം. ഉടൻ തന്നെ ആ മത്സ്യം ആ മനുഷ്യന്റെ അടുത്തേക്ക് പോയി അതിന്റെ കാലുകൾ കൊണ്ട് സ്കൂബഡൈവറുടെ പല്ലുകളിൽ നിന്നും മോണകളിൽ നിന്നും ഭക്ഷണവും നിർജ്ജീവ കോശങ്ങളും വൃത്തിയാക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. പല്ല് ക്ലീൻ ചെയ്ത് കഴിയുന്നത് വരെ അയാൾ വായ തുറന്ന് തന്നെ പിടിച്ചു. 

 

'അമേസിംഗ് നേച്ചർ' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'പല്ലുകൾ വൃത്തിയാക്കാൻ ബന്ധപ്പെടൂ' എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  എന്നെ ബന്ധപ്പെടൂ' എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News