Viral Video: കാമുകന് സർപ്രൈസുമായി കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

 Boyfriend-Girlfriend Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒട്ടും പ്രതീക്ഷിക്കാത്തിടത്ത് തന്റെ കാമുകിയെ കണ്ടാൽ കാമുകന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്ന്.  വീഡിയോ ശരിക്കും വൈറലാകുകയാണ്. 

Written by - Ajitha Kumari | Last Updated : Mar 18, 2023, 02:21 PM IST
  • പ്രണയിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
  • കാമുകിയെ അപ്രതീക്ഷിതമായി കണ്ട കാമുകന്റെ പ്രതികരണം
Viral Video: കാമുകന് സർപ്രൈസുമായി കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: കാമുകനും കാമുകിയും വേറെ രാജ്യങ്ങളിൽ ആണെന്ന് സങ്കൽപ്പിച്ചു നോക്കൂ... ഒന്ന് കാണണം എന്ന് വിചാരിച്ചാൽ പോലും കഴിയാത്തത്ര ദൂരെ.  പക്ഷെ പെട്ടെന്ന് തന്റെ മുന്നിൽ ആ കാമുകി വന്നുനിന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.  അങ്ങനൊന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  ചിന്തിച്ചിട്ടില്ലെങ്കിൽ ഈ വീഡിയോ (Viral Video) ഒന്ന് കണ്ടു നോക്കൂ.. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് തന്റെ കാമുകി എത്തിയപ്പോൾ കാമുകനുണ്ടായ പ്രതികരണമാണ് വൈറലാകുന്ന ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.   

Also Read: Viral Video: പത്തി വിടർത്തി രണ്ട് മൂർഖന്മാർ സൈക്കിളിൽ..! വീഡിയോ കണ്ടാൽ ഞെട്ടും

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകന് ഒരു സർപ്രൈസ്‌ കൊടുക്കാനായി എത്തിയ  കാമുകിയേയും പിന്നെ അവിടെ നടക്കുന്ന സംഭവ വികാസങ്ങളും.  വീഡിയോയിൽ കാമുകൻ സ്യൂട്ട് ധരിച്ച കയ്യിൽ വൈൻ ഗ്ലാസുമായി ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോ (Viral Video) ആരംഭിക്കുന്നത് അവിടെ നിന്നാണ്.  പെട്ടെന്ന് അതായത് സെക്കന്റുകൾക്കുള്ളിൽ അവിടേക്ക് നീല നിറത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി വരുന്നത് കാണാം.   ഇതൊന്നും അറിയാതെ കയ്യിൽ ഒരു വൈൻ ഗ്ലാസുമായി ക്യാമറയ്ക്ക് പോസ് ചെയ്യുകയാണ് നായകൻ.  പെട്ടെന്നാണ് ആരോ തന്റെ കയ്യിൽ പിടിക്കുന്നതായി കാമുകന് തോന്നിയത് ഒന്ന് തിരിഞ്ഞു നോക്കിയതേയുള്ളു പിന്നെ നടന്നത് കാണേണ്ട കാഴ്ച തന്നെയാണ്. വീഡിയോ കാണാം...

Also Read: Viral Video: ആനയെ കണ്ടതും പതുങ്ങി നിന്ന സിംഹത്തിന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by @apnizindagi1322

Also Read: Viral Video: സ്‌കൂൾ അങ്കണത്തിൽ ആലിംഗനം, ചുംബനം... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ

ആദ്യം മറ്റേതോ പെൺകുട്ടി തന്നോട് പ്രാങ്ക് കാണിച്ചതാണെന്നാണ് കാമുകൻ തോന്നിയത്. പക്ഷെ തിരിഞ്ഞു നോക്കിയപ്പോൾ അത് തന്റെ കാമുകിയുടെ മുഖമാണെന്ന് മനസിലാക്കിയപ്പോൾ ആ കാമുകൻ ശരിക്കും ഞെട്ടിപ്പോയി. പിന്നെ അവന്റെ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്.  സ്വന്തം കാമുകിയെ കണ്ടപ്പോൾ ഞെട്ടിയ കാമുകന്റെ കയ്യിലിരുന്ന വൈൻ ഗ്ലാസ് താഴെ വീഴുന്നതും അവൻ ഞെട്ടി നിൽക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  കാമുകി അവനെ കെട്ടിപിടിച്ചിട്ടു പോലും ഒന്നും മനസിലാകാതെ നിർവികാരനായി നിൽക്കുന്ന കാമുകനെയാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്. സാധാരണ പുറം രാജ്യങ്ങളിൽ സ്‌കൂളുകളിൽ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് സമ്മർ ബോൾ അതുപോലെ ലീവേഴ്സ് ബോൾ എന്നിങ്ങനെയുള്ള ആഘോഷങ്ങൾ നടത്താറുണ്ട്. അങ്ങനൊരു ദിവസത്തിലുള്ള വ്യത്യസ്ത അനുഭവമാണ് ഇതെന്നാണ് പറയുന്നത്.  

Also Read: Weight Loss: ഈ അത്ഭുത പാനീയം കുടിക്കൂ വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അപ്രത്യക്ഷമാകും!

വൈറലാകുന്ന ഈ വീഡിയോയ്ക്ക്  ഇതുവരെ 959 k വ്യൂസും 102 k ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.  അതിൽ ചിലത് കാമുകൻ വേറെ ആരോ പ്രതീക്ഷിച്ചിരുന്നുവെന്നും അതാണ് കാമുകിയെ കണ്ടപ്പോൾ ഇത്രയ്ക്ക് ഞെട്ടിയതെന്നുമൊക്കെ കമന്റുകൾ ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News