Viral Video | ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ സ്ട്രോബറി!

ഇക്കഴിഞ്ഞ ആഴ്ചയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്ട്രോബെറിയായി ഇതിനെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈ സ്‌ട്രോബറിയുടെ വീഡിയോയും ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 10:17 AM IST
  • ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ സ്ട്രോബറി എന്ന നിലയ്ക്കാണ് ഇത് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്.
  • ഈ സൂപ്പർസൈസ്ഡ് സ്ട്രോബെറിക്ക് 289 ഗ്രാം ഭാരവും 18 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ ഖനവും 34 സെന്റീമീറ്റർ ചുറ്റളവുമുണ്ട്.
  • ഏരിയൽ ചാഹി എന്ന കർഷകന്റേതാണ് ഈ സ്ട്രോബറി.
Viral Video | ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ സ്ട്രോബറി!

ഇസ്രായേലി കർഷകന്റെ ഈ ഭീമൻ സ്ട്രോബറി ഇടം പിടിച്ചിരിക്കുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ്സിലാണ്. ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ സ്ട്രോബറി എന്ന നിലയ്ക്കാണ് ഇത് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. ഈ സൂപ്പർസൈസ്ഡ് സ്ട്രോബെറിക്ക് 289 ഗ്രാം ഭാരവും 18 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ ഖനവും 34 സെന്റീമീറ്റർ ചുറ്റളവുമുണ്ട്. ഏരിയൽ ചാഹി എന്ന കർഷകന്റേതാണ് ഈ സ്ട്രോബറി.

ഇക്കഴിഞ്ഞ ആഴ്ചയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്ട്രോബെറിയായി ഇതിനെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈ സ്‌ട്രോബറിയുടെ വീഡിയോയും ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Guinness World Records (@guinnessworldrecords)

 

വീഡിയോ പ്രകാരം ഏരിയൽ ആദ്യം ഒരു ഐഫോൺ XRഉം പിന്നീട് സ്ട്രോബറിയും ഒരു വേയിംഗ് മെഷീനിൽ തൂക്കി. ഐഫോൺ XR-ന് 194 ഗ്രാം ഭാരമുണ്ടായിരുന്നു. ഭീമൻ സ്ട്രോബെറിയെക്കാൾ 100 ഗ്രാം കുറവാണിത്. 2021 ഫെബ്രുവരിയിലാണ് മധ്യ ഇസ്രായേലിലെ നെതന്യ നഗരത്തിനടുത്തുള്ള ചാഹി ഏരിയലിന്റെ ഫാമിലി ഫാമിൽ നിന്ന് സ്ട്രോബറി പറിച്ചെടുത്തത്.

എന്നാൽ ഈ ആഴ്‌ചയാണ് ഇത് ​ഗിന്നസ് ബുക്കിൽ കയറി കൂടിയത്. "ഫലത്തിനായി ഞങ്ങൾ ഒരു വർഷത്തോളം കാത്തിരുന്നു," ഏരിയൽ പറഞ്ഞു. "ഒരു വർഷത്തേക്ക് ഞങ്ങൾ ഇത് ഫ്രീസറിൽ സൂക്ഷിച്ചു. അത് ഇപ്പോൾ അത്ര മനോഹരമല്ല," അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ വലിപ്പത്തിലേക്ക് വളരുന്ന ഐലാൻ എന്ന പ്രാദേശിക ഇനമാണ് ഈ സൂപ്പർസൈസ്ഡ് സ്ട്രോബറി.

2021ന്റെ തുടക്കത്തിൽ അസാധാരണമാംവിധമുള്ള തണുത്ത കാലാവസ്ഥ സ്ട്രോബറിയുടെ പഴുക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കി. ഇത് ഭാരം കൂടാൻ ഇടയാക്കിയെന്ന് റെക്കോർഡ് ബുക്കിന്റെ വെബ്സൈറ്റ് പറയുന്നു. 2015-ൽ ഫുകുവോക്കയിൽ ഒരു ജാപ്പനീസ് പഴമാണ് ഏറ്റവും ഭാരമുള്ള സ്ട്രോബറി എന്ന റെക്കോർഡ് സ്വന്തമാക്കിയത്. 250 ഗ്രാം (8.8 ഔൺസ്) ആയിരുന്നു ഇതിന്റെ ഭാരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News