Viral Video: കാഴ്ചക്കാര്‍ക്ക് നേരെ ആക്രമാസക്തമായി ചീറിയടുത്ത് പെരുമ്പാമ്പ്‌!!

കാഴ്ചക്കാര്‍ക്ക് നേരെ ആക്രമാസക്തമായി ചീറിയടുക്കുന്ന പെരുമ്പാമ്പിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : Jul 4, 2020, 01:50 AM IST
  • ജീപ്പിലെത്തിയ ഇവര്‍ പെരുമ്പാമ്പിന്‍റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ജീപ്പ് വളരെ വേഗം കുറച്ചാണ് ഓടിച്ചിരുന്നത്.
  • പാമ്പ്‌ ചീറിയടുക്കുന്നത് കണ്ടതോടെ ഇവര്‍ വണ്ടി പിന്നിലേക്കെടുത്തു. മുന്നോട്ടെടുത്ത മറ്റൊരു വാഹനത്തിനു നേരെയും പാമ്പ്‌ ചീറിയടുത്തു.
Viral Video: കാഴ്ചക്കാര്‍ക്ക് നേരെ ആക്രമാസക്തമായി ചീറിയടുത്ത് പെരുമ്പാമ്പ്‌!!

ബ്രസീലിയ: കാഴ്ചക്കാര്‍ക്ക് നേരെ ആക്രമാസക്തമായി ചീറിയടുക്കുന്ന പെരുമ്പാമ്പിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ബ്രസീലിലെ ക്യാമ്പോ ഗ്രാന്‍ഡെയിലുള്ള മാന്‍ഡോ ഗ്രൂസോ ഡോസല്‍ എന്ന സ്ഥലത്താണ് സംഭവം. ഇവിടെ കൃഷിയിടം നോക്കാന്‍ വരുന്ന ജീവനക്കാരനാണ് ഫാമിലേക്ക് പോകും വഴിയില്‍ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. 

തുടര്‍ന്നു വീട്ടിലേക്ക് തന്നെ മടങ്ങിയ ജീവനക്കാരന്‍ കുടുംബത്തെയും കൂട്ടി ഈ കാഴ്ച കാണിക്കാന്‍ തിരികെയെത്തി. ജീപ്പിലെത്തിയ ഇവര്‍ പെരുമ്പാമ്പിന്‍റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ജീപ്പ് വളരെ വേഗം കുറച്ചാണ് ഓടിച്ചിരുന്നത്. 

ഇങ്ങനെ പാമ്പിന്‍റെ സമീപമെത്തിയപ്പോഴാണ് പാമ്പ്‌ അക്രമാസക്തനായി വാഹനത്തിലേക്ക് ചീറിയടുത്തത്. ഇതിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  പാമ്പ്‌ ചീറിയടുക്കുന്നത് കണ്ടതോടെ ഇവര്‍ വണ്ടി പിന്നിലേക്കെടുത്തു. മുന്നോട്ടെടുത്ത മറ്റൊരു വാഹനത്തിനു നേരെയും പാമ്പ്‌ ചീറിയടുത്തു. 

Trending News