പക്ഷികളെ ഏവർകും ഇഷ്ടമാണ്. പക്ഷികളിൽ തന്നെ ഏറ്റവും സൗന്ദര്യമുള്ള പക്ഷികളായി കണക്കാക്കപ്പെടാറുള്ളത് മയിലുകളെയാണ്. മയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യുന്നത് കാണാൻ വളരെ ഭംഗിയും കൗതുകം ഉയർത്തുന്നതുമായ ഒരു കാഴ്ചയാണ്. ഇത്തരത്തിലുള്ള മയിലുകളുടെ നൃത്തത്തിന്റെ നിരവധി വീഡീയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. ഇത്തരം വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു വീഡിയോയാണ്. അതിമനോഹരമായി പീലി വിടർത്തി നിൽക്കുന്ന മയിലിന്റെ വീഡിയോയാണ് ഇത്. ശ്രദ്ധേയമായ കാര്യം മയിലിന്റെ പീലികളുടെ നിറമാണ്.
ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. 1963 ലാണ് മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത്. വിശ്വാസം അനുസരിച്ച് പുരാണത്തിൽ പറയുന്ന ഗരുഡന്റെ തൂവലിൽ നിന്ന് ജനിച്ച പക്ഷികളായി ആണ് മയിലുകളെ കണക്കാക്കുന്നത്. ആൺ മയിലുകൾക്കാണ് മയിൽ പീലി ഉള്ളത്. പെൺമയിലുകളെ ആകർഷിക്കാനാണ് പലപ്പോഴും ആൺമയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യുന്നത്. കൂട്ടമായി ജീവിക്കുന്ന പക്ഷികൾ കൂടിയാണ് മയിലുകൾ. വനങ്ങളിൽ ജീവിക്കുന്ന മയിലുകൾ 10 മുതൽ 25 വർഷങ്ങൾ വരെയും വളർത്തുന്ന മയിലുകൾ 50 വർഷങ്ങൾ വരെയും ജീവിക്കും.
ടെംബിൾ ഡിവോഷണൽ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും ലഭിച്ച് കഴിഞ്ഞു. നിരവധി പേർ വീഡിയോയ്ക്ക് കമ്മന്റുമായും എത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...