Viral Video: കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങി; അമ്മ കുരങ്ങ് ചെയ്തത് കണ്ടോ? അമ്പരന്ന് സോഷ്യൽ മീഡിയ

ഇവിടെ കുഞ്ഞ് കുരങ്ങിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നും അതിന് ശ്വാസം മുട്ടുന്നുണ്ട് എന്നുള്ളതും വീഡിയോയിൽ വ്യക്തമാണ്. ഇത് പുറത്തെടുക്കാൻ Heimlich Maneuver എന്ന വിദ്യ പ്രയോ​ഗിക്കുകയാണ് അമ്മ കുരങ്ങ്. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 10:16 AM IST
  • ഫിഗൻ (Figen) എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്.
  • മൂന്ന് മില്യണിനടുത്ത് ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു.
  • 63,000ത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.
Viral Video: കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങി; അമ്മ കുരങ്ങ് ചെയ്തത് കണ്ടോ? അമ്പരന്ന് സോഷ്യൽ മീഡിയ

Viral Video of monkey saving baby: ഏറ്റവും ബുദ്ധിയുള്ള ജീവികളിൽ ഒന്നാണ് കുരങ്ങ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. കുരങ്ങിൽ നിന്നാണ് മനുഷ്യൻ പരിണമിച്ചതെന്നും നമ്മൾ പണ്ട് തൊട്ടേ കേട്ട് വരുന്ന കാര്യമാണ്. മനുഷ്യനെ പോലെ തന്നെയാണ് ഇവ പലപ്പോഴും പെരുമാറുക. തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോഴും ഇവ വളരെ ശ്രദ്ധാലുക്കളായിരിക്കും. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയോ മറ്റോ ചെയ്താൽ എന്ത് വിലകൊടുത്തും അതിനെ സംരക്ഷിക്കാൻ അമ്മ കുരങ്ങുകൾ എത്തും. 

പല വീഡിയോകളിലും നമ്മൾ കണ്ടിട്ടുണ്ടാകും അമ്മ കുരങ്ങിനോട് ചേർന്ന് മാത്രമേ കുഞ്ഞുങ്ങൾ ഇരിക്കാറുള്ളൂ. എപ്പോഴും അമ്മയുടെ സുരക്ഷാ വലയത്തിലാകും ഇവ. അപകടത്തിലായ കുഞ്ഞുകുരങ്ങിനെ രക്ഷിക്കാൻ അമ്മ കുരങ്ങ് ചെയ്യുന്ന കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കാണുന്നത്. കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ എന്താണ് ആദ്യം ചെയ്യേണ്ടതെന്ന് ഇപ്പോഴും പലർക്കും അറിയില്ല. അലറി വിളിക്കുകയല്ലാതെ ആ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് പല മനുഷ്യർക്കും അറിയില്ല. അവിടെയാണ് ഈ അമ്മ കുരങ്ങിനെ അവസരോചിതമായ ഇടപെടൽ കാരണം അതിന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്.

Also Read: Viral Video: ഒന്ന് ഷൈൻ ചെയ്യാൻ നോക്കിയതാ, മുയലിന് മുൻപിൽ ചാടിയ അണ്ണാനുകൾക്ക് കിട്ടി ഉ​ഗ്രൻ പണി

ഇവിടെ കുഞ്ഞ് കുരങ്ങിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നും അതിന് ശ്വാസം മുട്ടുന്നുണ്ട് എന്നുള്ളതും വീഡിയോയിൽ വ്യക്തമാണ്. ഇത് പുറത്തെടുക്കാൻ Heimlich Maneuver എന്ന വിദ്യ പ്രയോ​ഗിക്കുകയാണ് അമ്മ കുരങ്ങ്. മനുഷ്യർ പോലും ഒരുപക്ഷേ ഇത്തരം അവസരത്തിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കാറുണ്ട്. തന്റെ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകുന്ന അമ്മ കുരങ്ങിന്റെ വീഡിയോ വൈറലാകുകയാണ്. 

ഫിഗൻ (Figen) എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. മൂന്ന് മില്യണിനടുത്ത് ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു. 63,000ത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. 

വൈറലായ വീഡിയോ താഴെ കാണുക:

BGMI Ban : ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു

BGMI Ban : പബ്ജിയുടെ ഇന്ത്യൻ പതിപ്പായ 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' (ബിജിഎംഐ) ഇന്ത്യയിലെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തു. ഇതെ തുടർന്ന് ഗെയിമിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരികയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തുയെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം എന്തുകൊണ്ട് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തതായി വ്യക്തതയില്ലയെന്ന് ഗെയിമിങ് ഡെവലപ്പേഴ്സായ ക്രാഫ്റ്റൺ ഇന്ത്യ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിർമാതാക്കൾക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയെന്നും അത് അവരെ അറിയിച്ചുയെന്ന് പ്ലേ സ്റ്റോർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

2020 സെപ്റ്റംബറിൽ പബ്ജിക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ 2021 ജൂലൈയിലാണ് ഇന്ത്യൻ പതിപ്പായ ബിജിഎംഐ അവതരിപ്പിക്കുന്നത്. പബ്ജിയുടെ പോലെ തന്നെ ബിജിഎംഐയുടെ ഗെയിമിങ് ഫീച്ചേഴ്സും. എന്നാൽ ക്രാഫ്റ്റൺ ഇന്ത്യ അവകാശപ്പെടുന്നത് പബ്ജിയും ബിജിഎംഐ വ്യത്യസ്ത ഗെയിമുകളാണെന്നാണ്. 

അതേസമയം ക്രാഫ്റ്റണിന്റെ മറ്റൊരു ഷൂട്ടിങ് ഗെയിമായ ന്യൂ സ്റ്റേറ്റും ഇതാ വെടിവെപ്പ് ഫോർമാറ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് ഇപ്പോഴും ഇന്ത്യയിൽ പ്ലേ സ്റ്റോറിലും ഐഒഎസിലും ലഭ്യമാണ്. ഇന്ത്യക്ക് പുറത്ത് പബ്ജി ന്യൂ സ്റ്റേറ്റ് എന്നാണ് ഗെയിമിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ വെറു ന്യൂ സ്റ്റേറ്റ് എന്നു മാത്രമെയുള്ളു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News