വൈറൽ വീഡിയോ: സ്കൂബ ഡൈവിംഗ് പ്രകൃതിയുമായി ബന്ധപ്പെടുന്ന വിനോദമാണ്. ആഴക്കടലിലേക്കുള്ള സ്കൂബ ഡൈവിംഗ് മനോഹരവും ആവേശകരവുമായ ഒരു അനുഭവമായിരിക്കും. അതിനാലാണ് ലോകമെമ്പാടുമുള്ള നിരവധി ആളുകൾ സ്കൂബാ ഡൈവിംഗിനെ ഇഷ്ടപ്പെടുന്നത്. കടലിന്റെ ആഴങ്ങളിലെ മനോഹരമായ ജീവികളെയും സസ്യലതാദികളെയും കാണാൻ സ്കൂബ ഡൈവിങ്ങിലൂടെ സാധിക്കും. പ്രകൃതിയുടെ മനോഹാരിതയും കടലിന്റെ കൗതുകകരമായ കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക് ഇത് വളരെ ആവേശകരമായ വിനോദമാണ്. അതിനാലാണ് ഏറെ അപകടം നിറഞ്ഞതായിട്ടും നിരവധി പേർ സ്കൂബ ഡൈവിംഗ് ചെയ്യാൻ താൽപര്യപ്പെടുന്നത്.
ഒരു സ്കൂബ ഡൈവർ ചെറിയ ഒരു നീരാളിയെ കളിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നീരാളികളിൽ ചിലവ അധികം അപകടകാരികളല്ല. എന്നാൽ, ചിലയിനം നീരാളികൾ വളരെ ആക്രമണോസുക്തതയുള്ളവ ആയിരിക്കും. സ്വയം പ്രതിരോധത്തിന്റെ ഭാഗമായും ഇവ മറ്റുള്ളവരെ ആക്രമിക്കും. എന്നാൽ ദൃശ്യങ്ങളിലുള്ള ചെറിയ നീരാളി വളരെ സൗമ്യമായാണ് സ്കൂബ ഡൈവറുടെ കൈകളിലിരിക്കുന്നത്.
ALSO READ: Viral Video: ഹൃദയസ്പർശിയായ ദൃശ്യങ്ങൾ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ
സ്കൂബ ഡൈവർ നീന്തുന്നതിന് ഇടയ്ക്ക് നീരാളിയുടെ അടുത്തേക്ക് ചെല്ലുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് അതിനെ കൈനീട്ടി തൊടുന്നു. പതിയെ തലയിൽ തലോടുന്നതോടെ നീരാളി സ്കൂബ ഡൈവറുടെ അടുത്തേക്ക് പോകുന്നത് കാണാം. തുടർന്ന് ഇയാളുടെ കൈകളിൽ ഇരുന്ന് ലാളന ആസ്വദിക്കുന്നതായും വീഡിയോയിൽ കാണാൻ സാധിക്കും.
Playful tiny octopus..
Watch until the end.. pic.twitter.com/0omadM5s3w
— Buitengebieden (@buitengebieden) July 15, 2022
‘buitengebieden’ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ആ ചെറിയ നീരാളി ആ മനുഷ്യന്റെ കൈയിൽ വീണ്ടും തല ചായ്ക്കുന്നതായും അയാൾ നീരാളിയുടെ തലയിൽ സ്നേഹപൂർവം തലോടുന്നതായും കാണാം. നീരാളിയുടെ തലയിൽ മസാജ് ചെയ്യുന്നത് പോലെ വിരലുകൾ ചലിപ്പിക്കുമ്പോൾ വളരെ സമാധാനത്തോടെ അത് ആസ്വദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...