Viral Video: പാമ്പിനെ കഴുത്തിലിട്ട് സെൽഫി എടുക്കുന്ന പെൺകുട്ടി, ഒറ്റ നോട്ടത്തിൽ ഭയന്ന് പോകും

Trending Malayalam Viral Video: ചുവന്ന ഗൗണ്‍ ധരിച്ച സുന്ദരിയായ പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. കഴുത്തിൽ ചുറ്റിയിരിക്കുന്ന പാമ്പ് തല പൊക്കി ശരീരത്തിലൂടെ ഇഴയുന്നത് ദൃശ്യങ്ങളിൽ കാണാം

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 04:28 PM IST
  • കറുത്ത പാമ്പിനെ മാല പോലെ അണിഞ്ഞിരിക്കുന്ന പെൺകുട്ടിയാണ് വീഡിയോയിൽ
  • ഒറ്റ നോട്ടത്തിൽ കാഴ്ചക്കാർ പോലും ഭയന്ന് പോകുന്നതാണ് വീഡിയോ
  • കഴുത്തിൽ ചുറ്റിയിരിക്കുന്ന പാമ്പ് തല പൊക്കി ശരീരത്തിലൂടെ ഇഴയുന്നത് ദൃശ്യങ്ങളിൽ കാണാം
Viral Video: പാമ്പിനെ കഴുത്തിലിട്ട് സെൽഫി എടുക്കുന്ന പെൺകുട്ടി,  ഒറ്റ നോട്ടത്തിൽ ഭയന്ന് പോകും

Snakes Viral Video : സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകൾ പലതും വ്യത്യസ്തമായിരിക്കും. ചിലത് നമ്മുക്ക് തന്നെ അവിശ്വസനീയമായി തോന്നും. മറ്റ് ചിലത് നിങ്ങളുടെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ പറ്റാത്തതാവും. അത്തരത്തിലൊരു വീഡിയോ ആണ് ഇന്ന് പരിശോധിക്കുന്നത്. ഒരു കറുത്ത പാമ്പിനെ മാല പോലെ അണിഞ്ഞിരിക്കുന്ന പെൺകുട്ടിയാണ് വീഡിയോയിൽ. ഒറ്റ നോട്ടത്തിൽ കാഴ്ചക്കാർ പോലും ഭയന്ന് പോകുന്നതാണ് വീഡിയോ.

പാമ്പിനൊപ്പമൊരു സെൽഫി

ചുവന്ന ഗൗണ്‍ ധരിച്ച സുന്ദരിയായ പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. കഴുത്തിൽ ചുറ്റിയിരിക്കുന്ന പാമ്പ് തല പൊക്കി ശരീരത്തിലൂടെ ഇഴയുന്നത് ദൃശ്യങ്ങളിൽ കാണാം. മിറർ സെൽഫിയാണോ ദൃശ്യമെന്നതിൽ വ്യക്തത കുറവുണ്ട്.ആദ്യം ഇടത്തേ കയ്യിലും പിന്നെ കഴുത്തിലും ചുറ്റി കയറി ഇഴയുന്ന പാമ്പ് ഒരു പക്ഷെ നമ്മളെ തന്നെ ബോധം കെടുത്തിയേക്കാം. എന്നാൽ ഇതൊരു വളർത്തു പാമ്പാണെന്നും അതിൻറെ വിഷം നീക്കിയതാണെന്നും വാർത്ത പങ്ക് വെച്ച് ന്യൂസ് നേഷൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

 
 
 
 

 

 

അതിനിടയിൽ വീഡിയോയിൽ കമൻറുമായി പ്രേക്ഷകർ എത്തിയിട്ടുണ്ട്. പാമ്പിനെ വിഷമുള്ളതാണോ എന്നാണ് ഒരാളുടെ കമൻറ്. മനുഷ്യകുലം ഉണ്ടാവുന്നതിനും മുൻപ് തുടങ്ങിയതാണ് അവരുടെ ബന്ധം എന്നാണ് വീഡിയോ കണ്ട് മറ്റൊരാളുടെ കമൻറ്. അത് നിങ്ങളുടെ അളവാണ് എടുക്കുന്നത്  പാമ്പുകൾ ഒരിക്കലും വളർത്തു ജീവികൾ അല്ലെന്ന് മറ്റൊരാൾ കമൻറിട്ടിട്ടുണ്ട്. എന്തായാലും പെൺകുട്ടിയുടെ മുഖത്ത് പേടി ലവലേശം ഉള്ളതായി തോന്നുന്നില്ല. ലിക് പികസ്ൽ എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ചത്. ജനുവരി 11-ന് പങ്ക് വെച്ച വീഡിയോയിൽ 5 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. Lika Ivanova എന്നാണ് ഇൻസ്റ്റയിലെ ഈ ക്രിയേറ്ററുടെ പേര്. എന്തായാലും സംഭവം വൈറലായി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News