Nithyananda: ഇന്ത്യ കോവിഡില്‍നിന്നും രക്ഷപെടണമെങ്കില്‍ തന്‍റെ പാദം പതിയണം.... നിത്യാനന്ദയുടെ പ്രവചനം

കോവിഡ് രണ്ടാം തരംഗം തുടരുന്ന അവസരത്തില്‍   ഇന്ത്യയില്‍  കൊറോണ വൈറസ് വ്യാപനം എന്നവസാനിക്കുമെന്ന കാര്യത്തില്‍ പ്രവചനം   നടത്തി  സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ...

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 01:52 PM IST
  • തന്‍റെ പാദം ഇന്ത്യയില്‍ പതിയ്ക്കുമ്പോള്‍ ഇന്ത്യ കോവിഡ് മുക്തമാകുമെന്നാണ് നിത്യാനന്ദയുടെ പ്രവചനം.
  • അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്‍റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമേ കോവിഡില്‍ നിന്ന് രാജ്യത്തിന് മോചനമുണ്ടാകൂവെന്നും നിത്യാനന്ദ പറയുന്നു.
  • ഇന്ത്യയില്‍ കോവിഡ് എന്നവസാനിക്കുമെന്ന ഭക്തരുടെ ചോദ്യത്തിനാണ് നിത്യാനന്ദയുടെ മറുപടി.
Nithyananda: ഇന്ത്യ കോവിഡില്‍നിന്നും രക്ഷപെടണമെങ്കില്‍ തന്‍റെ പാദം  പതിയണം.... നിത്യാനന്ദയുടെ പ്രവചനം

കോവിഡ് രണ്ടാം തരംഗം തുടരുന്ന അവസരത്തില്‍   ഇന്ത്യയില്‍  കൊറോണ വൈറസ് വ്യാപനം എന്നവസാനിക്കുമെന്ന കാര്യത്തില്‍ പ്രവചനം   നടത്തി  സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ...

തന്‍റെ പാദം ഇന്ത്യയില്‍ പതിയ്ക്കുമ്പോള്‍  ഇന്ത്യ കോവിഡ്  മുക്തമാകുമെന്നാണ്  നിത്യാനന്ദയുടെ പ്രവചനം.  അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്‍റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമേ കോവിഡില്‍ നിന്ന് രാജ്യത്തിന് മോചനമുണ്ടാകൂവെന്നും  നിത്യാനന്ദ (Nithyananda)  പറയുന്നു. ഇന്ത്യയില്‍ കോവിഡ്  (Covid-19) എന്നവസാനിക്കുമെന്ന  ഭക്തരുടെ ചോദ്യത്തിനാണ്  നിത്യാനന്ദയുടെ മറുപടി.

രണ്ട്  ദിവസം മുന്‍പാണ് ഈ വീഡിയോ പുറത്തുവന്നത്.  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം  രൂക്ഷമായ അവസരത്തില്‍  ഇന്ത്യയിൽ നിന്നുള്ളവർക്ക് തന്‍റെ രാജ്യമായ  കൈലാസത്തിലേക്ക് പ്രവേശാനുമതി നിഷേധിച്ചിരുന്നു നിത്യാനന്ദ.  

Also Read: അന്ന് പരിഹസിച്ചവര്‍ ഇന്ന് അനുഭവിക്കുന്നു...!!

2019ലാണ്  ലൈംഗിക പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിയായ നിത്യാനന്ദ രാജ്യം വിട്ടത്.  ഇന്ത്യയില്‍ പോലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുമ്പോള്‍ ഇക്വഡോറില്‍  ദ്വീപ് വിലക്കുവാങ്ങി "കൈലാസ" എന്ന രാജ്യം സ്ഥാപിച്ചിക്കുന്ന തിരക്കിലായിരുന്നു  സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ...!!

Also Read: Video: 'ഞാ​ന്‍ പ​ര​മ​ശി​വന്‍, ആ​ര്‍​ക്കും തൊ​ടാ​നാ​കി​ല്ല' -നി​ത്യാ​ന​ന്ദ

തന്‍റെ രാജ്യമായ "കൈലാസ"യുടെ പേരില്‍  സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും കറന്‍സിയും പുറത്തിറക്കിയിരുന്നു  നിത്യാനന്ദ.  കൈലാസത്തിന്  സ്വന്തമായി വെബ്സൈറ്റ്, റിസർവ് ബാങ്ക്, ദേശീയ ചിഹ്നം തുടങ്ങിയവയുമുണ്ട്.  അതുകൂടാതെ, കൈലാസത്തെ രാജ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി  UN നെ സമീപിച്ചതായും  വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News