Covid: കോവിഡ് ആരോ​ഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ഡബ്ല്യുഎച്ച്ഒ; ജാ​ഗ്രത തുടരണമെന്ന് നിർദേശം

COVID 19 Pandemic: മൂന്ന് വർഷം മുമ്പാണ് ലോകാരോഗ്യ സംഘടന കോവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര ഘട്ടം അവസാനിച്ചെങ്കിലും, മഹാമാരി അവസാനിച്ചിട്ടില്ലെന്ന് യുഎൻ ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 6, 2023, 07:29 AM IST
  • തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും അടുത്തിടെയുള്ള കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു
  • ഇപ്പോഴും ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകൾ വൈറസ് ബാധിച്ച് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു
Covid: കോവിഡ് ആരോ​ഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ഡബ്ല്യുഎച്ച്ഒ; ജാ​ഗ്രത തുടരണമെന്ന് നിർദേശം

ജനീവ: കോവിഡ് മഹാമാരി ഇനി ആരോ​ഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന. മൂന്ന് വർഷം മുമ്പാണ് ലോകാരോഗ്യ സംഘടന കോവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര ഘട്ടം അവസാനിച്ചെങ്കിലും, മഹാമാരി അവസാനിച്ചിട്ടില്ലെന്ന് യുഎൻ ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.

തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും അടുത്തിടെയുള്ള കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴും ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകൾ വൈറസ് ബാധിച്ച് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

“കോവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിൽ നിന്ന് മാറ്റിയതായി പ്രഖ്യാപിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ്. അതിനർഥം കോവിഡിന്റെ ആഗോള ആരോഗ്യ ഭീഷണി അവസാനിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് ലോകാരോ​ഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ALSO READ: Helicopters Crash: യുഎസിന്റെ സൈനിക ഹെലികോപ്റ്ററുകൾ തകർന്നുവീണു; അപകടത്തിൽപ്പെട്ടത് പരിശീലനം കഴിഞ്ഞ് പറക്കുകയായിരുന്ന ഹെലികോപ്റ്ററുകൾ

ഒരു വർഷത്തിലേറെയായി പാൻഡെമിക് കുറയുന്ന പ്രവണതയിലാണെന്ന് ടെഡ്രോസ് പറഞ്ഞു. മിക്ക രാജ്യങ്ങളും കോവിഡിന് മുൻപുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. കോവിഡ് ആഗോള സമൂഹത്തിന് വരുത്തിയ നാശത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കോവിഡ് മഹാമാരി ബിസിനസ്സുകളെ തകർത്തു.

ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. കുറഞ്ഞത് 20 ദശലക്ഷം കോവിഡ് മരണങ്ങൾ ഉണ്ടായേക്കാമെന്നും ടെഡ്രോസ് അഭിപ്രായപ്പെട്ടു. ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത ഏഴ് ദശലക്ഷത്തേക്കാൾ വളരെ കൂടുതലാണ് ഈ കണക്കുകൾ. ‌‌ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവയുൾപ്പെടെ പല രാജ്യങ്ങളും കഴിഞ്ഞ വർഷം പകർച്ചവ്യാധിക്കെതിരായി സ്വീകരിച്ച മാനദണ്ഡങ്ങൾ പിൻവലിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News