World Piano Day 2023 : ലോക പിയാനോ ദിനം 2023 : ചരിത്രം, പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം

World Piano Day 2023 :  എല്ലാ വർഷവും മാർച്ച് 29 നും അധിവർഷങ്ങളിൽ മാർച്ച് 28 നുമാണ് ലോക പിയാനോ ദിനം ആചരിക്കുന്നത്. പിയാനോയിൽ ആകെ 88 കീകളാണ് ഉള്ളത്. 

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 02:35 PM IST
  • എല്ലാ വർഷവും മാർച്ച് 29 നും അധിവർഷങ്ങളിൽ മാർച്ച് 28 നുമാണ് ലോക പിയാനോ ദിനം ആചരിക്കുന്നത്. പിയാനോയിൽ ആകെ 88 കീകളാണ് ഉള്ളത്.
  • അത് കൊണ്ടാണ് എല്ലാ വർഷവും 88 മത് ദിവസം ലോക പിയാനോ ദിനം ആചരിക്കുന്നത്.
  • സംഗീത ഉപകരണങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണമാണ് പിയാനോ.
World Piano Day 2023 : ലോക പിയാനോ ദിനം 2023 : ചരിത്രം, പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം

ഇന്ന്, ലോക പിയാനോ ദിനം ആചരിക്കുകയാണ്. എല്ലാ വർഷവും 88 മത് ദിവസമാണ് ലോക പിയാനോ ദിനം ആചരിക്കുന്നത്. എല്ലാ വർഷവും മാർച്ച് 29 നും അധിവർഷങ്ങളിൽ മാർച്ച് 28 നുമാണ് ലോക പിയാനോ ദിനം ആചരിക്കുന്നത്. പിയാനോയിൽ ആകെ 88 കീകളാണ് ഉള്ളത്. അത് കൊണ്ടാണ് എല്ലാ വർഷവും 88 മത് ദിവസം ലോക പിയാനോ ദിനം ആചരിക്കുന്നത്. സംഗീത ഉപകരണങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണമാണ് പിയാനോ.   പൊതു ഇടങ്ങളിൽ പിയാനോ വായിക്കുകയും ഈ കലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ലോക പിയാനോ ദിനം ആചരിക്കുന്നത്. 

1700 കളിൽ ഇറ്റലിയിൽ ബാർട്ടലോമിയോ ക്രിസ്റ്റോഫോറിയാണ് പിയാനോ നിർമ്മിച്ചത്. ക്ലാവിസെംബലോ കോൾ പിയാനോ ഇ ഫോർട്ടെ എന്നാണ് ആദ്യം പിയാനോയെ വിളിച്ചത്. വളരെ പതിയെ പ്ലേ ചെയ്യുകയും ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ്  ക്ലാവിസെംബലോ കോൾ പിയാനോ ഇ ഫോർട്ടെയുടെ അർധം. എന്നാൽ പിന്നീട് ഇതിനെ പിയാനോ എന്ന് മാത്രമാക്കി ചുരുക്കുകയായിരുന്നു. ജർമ്മൻ പിയാനിസ്റ്റും സംഗീതസംവിധായകനുമായ നിൽസ് ഫ്രാം ആണ് ആദ്യമായി ലോക പിയാനോ ദിനം എന്ന ആശയം ആദ്യമായി 2015 ൽ പങ്കുവെച്ചത്. 

ALSO READ: International Mermaid Day : മത്സ്യ കന്യകകളെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കഥകൾ

നൂറ്റാണ്ടുകളായി ലോകത്ത് വിവിധ രാജ്യങ്ങളിൽ ഒരു വിനോദോപാദിയായും ഹോബിയായും ഒക്കെയായി കണ്ടുവരുന്ന ഒന്നാണ് പിയാനോ വായന. മനോഹരവും ശ്രുതിമധുരവുമായ ശബ്ദം കൊണ്ട് സംഗീതത്തെ ജീവസുറ്റതാക്കി മാറ്റുന്ന ഈ ഉപകരണത്തിന് പിന്നിൽ ഒരു വലിയ ചരിത്രം ഉണ്ടെന്ന് ചൂണ്ടി കാണിച്ച് കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. ഈ അതുല്യമായ സംഗീത ഉപകരണത്തിന്റെ സൗന്ദര്യത്തെയും, ഇത് ആളുകളിലേക്ക് പടർത്തുന്ന സന്തോഷത്തെയും ആണ് ഈ ദിനത്തിന്റെആഘോഷിക്കുന്നത്. ലോക പിയാനോ ദിനത്തിൽ കച്ചേരികൾ, ശിൽപശാലകൾ, സെമിനാറുകൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.  വാദ്യോപകരണം പഠിക്കാനും വായിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസത്തിന്റെ മറ്റൊരു ഉദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News