Rishi Sunak| ബോറിസ് ജോൺസൺ പുറത്തേക്ക്? ബ്രിട്ടൻറെ പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ വംശജൻ റിഷി സുനക്?

മാധ്യമങ്ങളിലൂടെ പുറത്തു വന്ന വിവരങ്ങൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ജോൺസണ് എല്ലാം സമ്മതിക്കേണ്ടി വന്നു

Written by - Zee Malayalam News Desk | Last Updated : Jan 16, 2022, 06:19 PM IST
  • പാർലമെൻറിൽ പരസ്യമായാ മാപ്പ് പറഞ്ഞാണ് പ്രധാനമന്ത്രി ആരോപണങ്ങൾക്ക് താത്കാലിക തടയിട്ടത്
  • നിലവിൽ ബോറിസ് ജോൺസണെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
  • സ്വന്തം പാർട്ടിയിൽ നിന്നു തന്നെ ബോറിസ് ജോൺസണിൻറെ രാജി ആവശ്യപ്പെട്ട് തുടങ്ങി
Rishi Sunak| ബോറിസ് ജോൺസൺ പുറത്തേക്ക്? ബ്രിട്ടൻറെ പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ വംശജൻ റിഷി സുനക്?

ലണ്ടൻ: വിവാദങ്ങളുടെ തീ ചൂളയിലൂടെയാണ് ബ്രിട്ടനിൽ ഭരണ കക്ഷി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യം മുഴുവൻ ലോക്ക് ഡൗണിലായിരുന്ന 2020 മെയ് 20-ന് ഡൌണിങ്ങ് സ്ട്രീറ്റ് ഗാർഡനിലെ "bring your own booze" പാർട്ടിയുടെ ഭാഗവാക്കായി മാറിയിരുന്നു പ്രധാനമന്ത്രി. 

മാധ്യമങ്ങളിലൂടെ പുറത്തു വന്ന വിവരങ്ങൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ജോൺസണ് എല്ലാം സമ്മതിക്കേണ്ടി വന്നു. പാർലമെൻറിൽ പരസ്യമായാ മാപ്പ് പറഞ്ഞാണ് ആരോപണങ്ങൾക്ക് താത്കാലിക തടയിട്ടത്. ഇതോടെ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ ബോറിസ് ജോൺസണിൻറെ രാജി ആവശ്യപ്പെട്ട് തുടങ്ങി.

Also Read: Rapid COVID-19 Tests : അമേരിക്കൻ ജനതയ്ക്ക് മുഴുവൻ റാപിഡ് കോവിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യാനൊരുങ്ങി ബൈഡൻ ഗവണ്മെന്റ്

പ്രധാനമന്ത്രി പദത്തിലേക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഇന്ത്യൻ വംശജൻ റിഷി സുനക്കും ഉൾപ്പെട്ടിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും മികച്ച പാർലമെൻറേറിയനും കൂടിയായ റിഷി യു.കെയിൽ തന്നെ ജനിച്ച് വളർന്നയാളാണ്. അദ്ദേഹത്തിൻറെ മാതാ പിതാക്കൾ യുകെയിൽ ഇന്ത്യയിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകരായിരുന്നു. 

ഒാക്സ്ഫോർഡ് സ്റ്റാൻഫോർഡ് സർവ്വകലാശാലകളിലായി പഠനം പൂർത്തിയാക്കിയ റിഷി വിവാഹം കഴിച്ചിരിക്കുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ ആണ്.

Also Read: Omicron World Update: കോവിഡ് വാക്സിന്‍ എടുക്കാത്തവരില്‍ ഒമിക്രോണ്‍ "അപകടകരമായ വൈറസ്", മുന്നറിയിപ്പുമായി WHO 

2015-ൽ യോർക്ക് ഷെയറിൻറെ എം.പിയായി യു,കെ പാർലമെൻറിലെത്തിയ റിഷി വളരെ വേഗത്തിലാണ് പാർട്ടിയിലെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുന്നത്. ബ്രക്സിറ്റിനെ അനുകൂലിച്ച് ബോറിസ് ജോൺസണൊപ്പം നില കൊണ്ട് യൂറോപ്യൻ യൂണിയൻ വിടാനുള്ള തന്ത്രത്തെ ശക്തമായി പിന്തുണച്ചത് റിഷിയായിരുന്നു.

എന്തൊക്കെയാണെങ്കിലും നിലവിൽ ബോറിസ് ജോൺസണെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം മാത്രെമെ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതുള്ളു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News