Washington: കോവിഡ് ടെസ്റ്റുകളുടെ (Covid Test) എണ്ണം വർധിപ്പിക്കാൻ പുതിയ പദ്ധതി രൂപീകരിച്ചിരിക്കുകയാണ് അമേരിക്കൻ ഗവണ്മെന്റ്. സൗജന്യമായി എല്ലാ വീടുകളിലും, എല്ലാ അമേരിക്കക്കാരനും കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യാനാണ് ഗവണ്മെന്റ് ഒരുങ്ങുന്നത്. ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ഒരു ബില്യൺ ടെസ്റ്റ് കിറ്റുകൾ വാങ്ങിക്കുകയും ചെയ്യും.
ഹാഫ് ബില്യൺ ടെസ്റ്റ് കിറ്റുകൾ തയ്യാറാണെന്നും ഉടൻ തന്നെ വീടുകളിലേക്ക് എത്തിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അമേരിക്കക്കാർക്ക് വീട്ടിലിരുന്ന്, വേഗത്തിലുള്ള കോവിഡ്-19 ടെസ്റ്റുകൾ നടത്താൻ ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. അതേസമയം മറ്റ് കോവിഡ് ടെസ്റ്റുകളുടെ എന്നവ് വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ALSO READ: Covid19| അമേരിക്കയിൽ നിന്നും ചൈനയിലേക്ക് വിമാനങ്ങൾ റദ്ദാക്കുന്നു, പുതിയ നിയന്ത്രണങ്ങൾ ഇങ്ങിനെ
ഈ റാപിഡ് കോവിഡ് ടെസ്റ്റുകൾ വാങ്ങാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികെയാണ്. ഈ കോൺട്രാക്ട് ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് അധികൃത അറിയിച്ചിരിക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഇതിന്റെ ഭാഗമായി നിരവധി കോണ്ട്രക്ടുകൾ നൽകി കഴിഞ്ഞു.
ALSO READ: Covid19: മാസ്‌കിനും വാക്‌സിനും ഇടവേള! ഈ രാജ്യത്ത് കൊറോണ വെറും 'ഫ്ലൂ'
ഈ കോൺട്രാക്ടുകൾ വഴി ഇതുവരെ ആകെ 420 മില്യൺ ടെസ്റ്റ് കിട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് -19 ഉള്ളവരുമായി സമ്പർക്കം പുലർത്തുകയോ, ഒരു കൂട്ടം ആളുകളുമായി വീടിനുള്ളിൽ ഒത്തുകൂടുകയോ ചെയ്‌താൽ അഞ്ച് ദിവസത്തിനുള്ളിൽ ടെസ്റ്റ് നടത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതുകൂടാതെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ഉറപ്പായും ടെസ്റ്റ് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ വീടുകളിലും കിറ്റുകൾ ലഭ്യമാക്കുകയാണ് ഇപ്പോൾ ഗവൺമെന്റ് ചെയ്യുന്നത്. തൽക്കാൽ ഒരു വീട്ടിൽ ആകെ 4 ടെസ്റ്റ് കിട്ടുകളാണ് എത്തിക്കുന്നത്. ജനുവരി 19 മുതൽ ഓൺലൈനായി കിറ്റുകൾ ഓർഡർ ചെയ്യാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...