World Water Day 2023: ലോക ജലദിനം; ചരിത്രം, പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം

 2030-ഓടെ എല്ലാവർക്കും വെള്ളവും ശുചിത്വവുമുള്ള പരിസരവും ലഭിക്കുക എന്ന സുസ്ഥിര വികസനം ലക്ഷ്യമിട്ട് കൊണ്ടാണ് ലോക ജലദിനം ആചരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 12:26 PM IST
  • 2030-ഓടെ എല്ലാവർക്കും വെള്ളവും ശുചിത്വവുമുള്ള പരിസരവും ലഭിക്കുക എന്ന സുസ്ഥിര വികസനം ലക്ഷ്യമിട്ട് കൊണ്ടാണ് ലോക ജലദിനം ആചരിക്കുന്നത്.
  • ശുദ്ധജല സ്രോതസ്സുകൾ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കാനും ഇതിന്റെ പ്രാധാന്യം ആളുകളിൽ വളർത്താനും കൂടിയാണ് യുണൈറ്റഡ് നേഷൻസ് ലോക ജലദിനം ആചരിക്കുന്നത്.
World Water Day 2023:  ലോക ജലദിനം; ചരിത്രം, പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം

ഇന്ന്, മാർച്ച് 22 ന്  ലോക ജലദിനം ആചരിക്കുകയാണ്. ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ആഗോളതലത്തിൽ ജലത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ചും അവബോധം വളർത്താനാണ് ഈ ദിനം ആചരിക്കുന്നത്.  2030-ഓടെ എല്ലാവർക്കും വെള്ളവും ശുചിത്വവുമുള്ള പരിസരവും ലഭിക്കുക എന്ന സുസ്ഥിര വികസനം ലക്ഷ്യമിട്ട് കൊണ്ടാണ് ലോക ജലദിനം ആചരിക്കുന്നത്. ശുദ്ധജല സ്രോതസ്സുകൾ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കാനും ഇതിന്റെ പ്രാധാന്യം ആളുകളിൽ വളർത്താനും കൂടിയാണ് യുണൈറ്റഡ് നേഷൻസ് ലോക ജലദിനം ആചരിക്കുന്നത്. 

കൂടാതെ ജലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളായ  
ജലമലിനീകരണം, ജലക്ഷാമം, അപര്യാപ്തമായ ജലം, ശുചിത്വമില്ലായ്മ തുടങ്ങിയവയിലേക്ക് ആളുകളുടെ ശ്രദ്ധ കൊണ്ട് വരാനും ഇതിനെതിരെ നടപടികൾ സ്വീകരിക്കാൻ പ്രാത്സാഹിപ്പിക്കുക എന്നതുമാണ് ലോക ജലദിനം ആചരിക്കുന്നതിന്റെ മറ്റൊരു ഉദ്ദേശം.  1992 ഡിസംബർ 22 നാണ് യുഎൻ ജനറൽ അസംബ്ലി ലോക ജലദിനം ആചരിക്കാൻ തീരുമാനിച്ചത്. അന്ന് മുതലാണ് എല്ലാവർഷവും മാർച്ച് 22 ന് ലോക ജലദിനം ആചരിക്കാൻ ആരംഭിച്ചത്. 1993 നാണ് ആദ്യമായി ലോക ജലദിനം ആചരിച്ചത്.

ജീവന്റെ അമൃതാണ് ജലം എന്നാണ് അറിയപ്പെടുന്നത്. കുടിക്കുന്നത് മുതൽ വൃത്തിയാക്കുന്നത് വരെ ജലം ഇല്ലാതെ ആളുകൾക്ക് ജീവിക്കാൻ കഴിയില്ല. ലോക ജനതയിൽ ഭൂരിഭാഗം പേർക്കും  24x7 വെള്ളം ലഭിക്കുമ്പോഴും കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. യുഎന്നിന്റെ കണക്കുകൾ പ്രകാരം ലോകത്ത് നാലിൽ ഒരാൾ ശുദ്ധ ജലം ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. അതായത് ഏകദേശം 2 ബില്യൺ ആളുകൾ ജലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.

ഏകദേശം 1.4 ദശലക്ഷം ആളുകൾ പ്രതിവർഷം മരിക്കുകയും 74 ദശലക്ഷം ആളുകൾ  ശുദ്ധ വെള്ളത്തിന്റെ ക്ഷാമം, ശുചിത്വമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളാൽ ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ട്. ഒഇസിഡിയുടെ കണക്കുകൾ  അനുസരിച്ച്, 2050 ആകുമ്പോഴേക്കും ആഗോള ജലത്തിന്റെ ആവശ്യം 55 ശതമാനമായി വർദ്ധിക്കും. വിവിധ സംഘടനകളും സന്നദ്ധസംഘടനകളും വ്യക്തികളും ജലക്ഷാമം പരിഹരിക്കുന്നതിനും ജലസംരക്ഷണത്തിനുമായി ലോക ജലദിനം ആചരിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News