ലോകത്ത് ആദ്യ ഡിജിറ്റൽ പാസ്പോർട്ട് ഫിന്‍ലന്‍ഡിൽ? പരീക്ഷിക്കാൻ യൂറോപ്യന്‍ യൂണിയൻ

സ്മാര്‍ട്ട് ഫോണിലെ പാസ്‌പോര്‍ട്ട് എന്നാണ് ഡി.റ്റി.സിയെ വിളിക്കുന്നത്. ഫിന്‍എയറും ഫിന്നിഷ് പോലീസുമായി സഹകരിച്ച് ഹെല്‍സിങ്കിയിലാണ് ഇത് നടപ്പിലാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2023, 03:17 PM IST
  • സ്മാര്‍ട്ട് ഫോണിലെ പാസ്‌പോര്‍ട്ട് എന്നാണ് ഡി.റ്റി.സിയെ വിളിക്കുന്നത്
  • ഫിന്‍എയറും ഫിന്നിഷ് പോലീസുമായി സഹകരിച്ച് ഹെല്‍സിങ്കിയിലാണ് ഇത് നടപ്പിലാക്കുന്നത്
  • 2023 അവസാനത്തോടെ ക്രൊയേഷ്യയിലും ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്
ലോകത്ത് ആദ്യ ഡിജിറ്റൽ പാസ്പോർട്ട് ഫിന്‍ലന്‍ഡിൽ? പരീക്ഷിക്കാൻ യൂറോപ്യന്‍ യൂണിയൻ

ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്‍ലന്‍ഡ്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര അനുഭവം നല്‍കാനുമാണ് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഫിന്‍ലന്‍ഡില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷിക്കുന്നത്. വൈകാതെ യൂറോപ്പില്‍ മുഴുവന്‍ ഇത് നടപ്പിലാക്കാനാണ് രാജ്യം ലഷ്യമിടുന്നത്.

ഇതിൻറെ ഭാഗമായി പാസ്‌പോര്‍ട്ടിന്റെ ഡിജിറ്റല്‍ രൂപം ഡിജിറ്റല്‍ ട്രാവല്‍ ക്രഡന്‍ഷ്യല്‍സ് (ഡി.ടി.സി) രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇതിന് അപേക്ഷിക്കാൻ സന്നദ്ധ പ്രവർത്തകരെയടക്കം അധികൃതർ ക്ഷണിച്ചിട്ടുണ്ട്.സ്മാര്‍ട്ട് ഫോണിലെ പാസ്‌പോര്‍ട്ട് എന്നാണ് ഡി.റ്റി.സിയെ വിളിക്കുന്നത്. 

ഫിന്‍എയർ, ഫിന്നിഷ് പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് ഹെല്‍സിങ്കിയിൽ ഡിജിറ്റൽ പാസ്പോർട്ട് സേവനങ്ങൾ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്വയം സന്നദ്ധരാവുന്ന ഫിന്നിഷ് പൗരന്മാര്‍ക്കാവും ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് നല്‍കുക.ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ കമ്മീഷന്‍ കൂടുതല്‍ രാജ്യങ്ങളെ സമീപിച്ചിരുന്നു. 2023 അവസാനത്തോടെ ക്രൊയേഷ്യയിലും ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണത്തില്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2030 ആവുമ്പോഴേക്കും യൂറോപ്പിലെ 80 ശതമാനം ജനങ്ങളും ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും നടത്താതെ തന്നെ അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നതാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍. വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഇല്ലാതാക്കാനും വിമാനത്താവളത്തിലെ കാത്തിരിപ്പുകള്‍ അവസാനിപ്പിക്കാനും ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ കാരണമാകും.

ഡിജിറ്റൽ പാസ്പോർട്ട് വന്നാൽ

നിലവിൽ ചെറിയ പാസ് ബുക്ക് മാതൃകയിലെ പാസ്പോർട്ട് സംവിധാനം ഇതോടെ ഇല്ലാതാവും. ഒപ്പം തന്നെ എപ്പോഴും കയ്യിൽ കൊണ്ടെ നടക്കാൻ സാധിക്കും. ഒരു സ്മാർട്ട് ഫോൺ മാത്രം നിങ്ങളുടെ പക്കൽ ഉണ്ടായാൽ മതി. പാസ്പോർട്ട് കാണാതെ പോവുന്നതോ കേടു വരുന്നതോ ആയ പ്രശ്നങ്ങളില്ല. ആവശ്യങ്ങൾ ലഘൂകരിക്കാനും സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News