പാല:'ഒപ്പം താമസിച്ചിരുന്ന യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപെട്ടു. പാലാ തലപ്പലം അമ്പാറയിൽ അണ് സംഭവം.48 വയസുകാരിയായ ഭാർഗവിയാണ് മരിച്ചത്.ഒപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചയാണ് കൊലപാതകം നടന്നത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.സംഭവുമായി ബന്ധപ്പെട്ട് കൊച്ചുപുരക്കൽ ബിജു മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് വർഷമായി ഇരുവരും ബിജുവിൻ്റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്.നിയമ പരമായി വിവാഹിതരല്ലൊന്നാണ് ലഭിക്കുന്ന വിവരം.ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കമുണ്ടാവുകയുo പാര ഉപയോഗിച്ച് ബിജു ഭാർഗവി യെ അടിക്കുകയുമായിരുന്നു' സംഭവ ശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബിജുവിൻ്റെ അമ്മ ഇവർക്കൊപ്പമായിരുന്ന താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. പോലീസ് സ്ഥലത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...