ഓട്ടോ പിക്കപ്പ് മൺതിട്ടയിലിടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

കല്ലമ്പലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അതിലിടിക്കാതിരിക്കാൻ ഓട്ടോ ഇടത്‌ വശത്തേക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ചു കയറിയത്

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 11:03 PM IST
  • ഒട്ടോയിലുണ്ടായിരുന്ന പലവക്കോട് ഇടപ്പണയിൽ വീട്ടിൽ നൗഷാദ്, ഭാര്യ റസീന,കാൽനടയാത്രികനായ കല്ലറ സ്വദേശി ശ്രീകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
  • കല്ലമ്പലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അതിലിടിക്കാതിരിക്കാൻ ഓട്ടോ ഇടത്‌ വശത്തേക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ചു കയറിയത്.
  • ബസിറങ്ങി റോഡിലൂടെ നടന്നുപോകുകയായിരുന്ന ശ്രീകുമാറിനെയും ഓട്ടോ തട്ടി തെറുപ്പിച്ചു.
ഓട്ടോ പിക്കപ്പ് മൺതിട്ടയിലിടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിനു സമീപം നിയന്ത്രണംവിട്ട  ഓട്ടോ പിക്കപ്പ് മൺതിട്ടയിലിടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഒട്ടോയിലുണ്ടായിരുന്ന പലവക്കോട് ഇടപ്പണയിൽ വീട്ടിൽ നൗഷാദ്, ഭാര്യ റസീന,കാൽനടയാത്രികനായ കല്ലറ സ്വദേശി ശ്രീകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

കല്ലമ്പലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അതിലിടിക്കാതിരിക്കാൻ ഓട്ടോ ഇടത്‌ വശത്തേക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ചു കയറിയത്. ബസിറങ്ങി റോഡിലൂടെ നടന്നുപോകുകയായിരുന്ന ശ്രീകുമാറിനെയും ഓട്ടോ തട്ടി തെറുപ്പിച്ചു.

പരിക്കേറ്റ മൂവരെയും ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽകോളേജ് അശൂപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News