PA Muhammad Riyas: മന്ത്രിയുടെ പ്രതികരണം അപക്വം; പിഎ മുഹമ്മദ് റിയാസിന് സിപിഎം സെക്രട്ടറിയേറ്റിന്റെ വിമർശനം

Minister Muhammad Riyas: തിരുവനന്തപുരത്തെ റോഡ് പണിയെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശനം.

Written by - Zee Malayalam News Desk | Last Updated : Feb 6, 2024, 08:17 AM IST
  • തിങ്കളാഴ്ച ചേർന്ന സിപിഎം സെക്രട്ടറിയേറ്റിൽ ആണ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അതൃപ്തി അറിയിച്ചത്
  • ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള പ്രസംഗം അപക്വമാണെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി
  • ഇക്കാര്യത്തിൽ മന്ത്രിയെ അതൃപ്തി അറിയിച്ചു
PA Muhammad Riyas: മന്ത്രിയുടെ പ്രതികരണം അപക്വം; പിഎ മുഹമ്മദ് റിയാസിന് സിപിഎം സെക്രട്ടറിയേറ്റിന്റെ വിമർശനം

തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസിന് സിപിഎം സെക്രട്ടറിയേറ്റിന്റെ വിമർശനം. തിരുവനന്തപുരത്തെ റോഡ് പണിയെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമർശനം. മന്ത്രിയുടെ പ്രതികരണം അപക്വം. ജാഗ്രത പുലർത്തിയില്ല. പരാമർശത്തിൽ സംസ്ഥാന സെക്രട്ടറിയും അതൃപ്തി രേഖപ്പെടുത്തി.

തിങ്കളാഴ്ച ചേർന്ന സിപിഎം സെക്രട്ടറിയേറ്റിൽ ആണ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അതൃപ്തി അറിയിച്ചത്. ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള പ്രസംഗം അപക്വമാണെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ മന്ത്രിയെ അതൃപ്തി അറിയിച്ചു.

ALSO READ: വിഴിഞ്ഞം തുറമുഖം വികസന കവാടം; മേയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനവും അതിന് മറുപടിയെന്നോണം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസംഗവും വൻ വിവാദമായിരുന്നു. കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന് കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ട് പ്രസംഗിച്ച മുഹമ്മദ് റിയാസിൻറെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം മിക്ക മുതിർന്ന നേതാക്കളും റിയാസിൻറെ നടപടി തെറ്റാണെന്ന് വിലയിരുത്തി. പ്രസംഗത്തിൽ ജാഗ്രത പുലർത്തണമായിരുന്നുവെന്നായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിന്റെ പൊതു നിലപാട്. ജില്ലയിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും സമാന അഭിപ്രായം പ്രകടിപ്പിച്ചതോടെ ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളേയോ ആയിരുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിലപാട് മയപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News