Minister PA Muhammed Riyas: ലോകം നേരിട്ട് മനസ്സിലാക്കാം, മന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തുന്നത് തെറ്റായ കാര്യമല്ല; - മുഹമ്മദ് റിയാസ്

Minister PA Muhammed Riyas says It is not wrong for ministers to travel abroad :  ഇന്ത്യന്‍ പ്രധാനമന്ത്രിതന്നെ നിരവധി വിദേശ യാത്രകള്‍ നടത്തുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 7, 2023, 04:18 PM IST
  • കാര്യങ്ങള്‍ പഠിക്കാനും ലോകത്തെ മനസ്സിലാക്കാനും യാത്രകള്‍ സഹായിക്കുമെന്നും. അത് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
  • കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
  • ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുന്നതും അത് കേരളത്തില്‍ ഉള്‍പ്പെടെ നടപ്പിലാക്കാനുമുള്ള ഇടപെടല്‍ നടത്തുന്നതും തെറ്റായ കാര്യമല്ല.
Minister PA Muhammed Riyas: ലോകം നേരിട്ട് മനസ്സിലാക്കാം, മന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തുന്നത് തെറ്റായ കാര്യമല്ല; - മുഹമ്മദ് റിയാസ്

കോഴിക്കോട്: മന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തുന്നത് മോശമായ കാര്യമല്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാര്യങ്ങള്‍ പഠിക്കാനും ലോകത്തെ മനസ്സിലാക്കാനും യാത്രകള്‍ സഹായിക്കുമെന്നും. അത് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മുഹമ്മദ് റിയാസിന്റെ വാക്കുകള്‍

'മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നത് അത്ര മോശം കാര്യമല്ല. വിദേശത്തുപോവുക, കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക, ഇവിടെ നടപ്പിലാക്കാന്‍ പറ്റുന്നത് ചെയ്യുക, പഠിക്കാനുള്ള കാര്യങ്ങള്‍ പഠിക്കുക എന്നുള്ളതൊക്കെ മന്ത്രിമാരുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുന്നതും അത് കേരളത്തില്‍ ഉള്‍പ്പെടെ നടപ്പിലാക്കാനുമുള്ള ഇടപെടല്‍ നടത്തുന്നതും തെറ്റായ കാര്യമല്ല. അതൊക്കെ അവിടെ ചെന്ന് തന്നെ മനസ്സിലാക്കണം. 
കേരളത്തില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശയാത്ര നടത്തുന്നത് ആദ്യമായി അല്ല. ഇന്ത്യന്‍ പ്രധാനമന്ത്രിതന്നെ നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരും അങ്ങനെ തന്നെ.അത്‌പോലെതന്നെയാണ് സംസ്ഥാന മന്ത്രിമാരും വിദേശ യാത്രകള്‍ നടത്തുന്നത്. അതുകൊണ്ട് ഇത് ഒരു മോശപ്പെട്ട കാര്യമാണെന്ന നിലയിലുള്ള അഭിപ്രായം പറയാന്‍ കഴിയില്ലെന്ന്' -മന്ത്രി പറഞ്ഞു. 

ALSO READ: ആരാകും ആ ഭാഗ്യശാലി; 70 ലക്ഷം രൂപ ഒന്നാം സമ്മാനം; അക്ഷയ ഭാഗ്യക്കുറി ഫലം ഉടൻ

കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ. യാത്ര ഉപേക്ഷിച്ചത്. മെയ് 7 മുതല്‍ 11 വരെയായിരുന്നു യു.എ.ഇ. സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം ഉടക്കുകയായിരുന്നു. വിദേശകാര്യമന്ത്രി ജയശങ്കര്‍ ഫയല്‍ നേരിട്ടു പരിശോധിച്ചാണ് അനുമതി നിഷേധിച്ചത്. അനുമതി നേടി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. മെയ് 8 മുതല്‍ പത്തു വരെ അബുദാബിയില്‍ നടക്കുന്ന യു.എ.ഇ. സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ യു.എ.ഇ. നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാല്‍ മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട ആവശ്യകത പരിപാടിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനും സംഗമത്തില്‍ പങ്കെടുക്കാനായി ക്ഷണമുണ്ടായിരുന്നു. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതായതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. 

അതേസമയം ലോകകേരളസഭ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ജൂണ്‍ എട്ടിന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയും സന്ദര്‍ശിക്കും. ജൂണ്‍ 13 മുതല്‍ 15 വരെയാണു ക്യൂബ സന്ദര്‍ശിക്കുക.നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരടങ്ങുന്ന പത്തംഗസംഘമാണ് മുഖ്യമന്ത്രിക്കൊപ്പം യാത്രയില്‍ അനുഗമിക്കുന്നത്. പോകുന്നത്. യുഎഇ യാത്ര നിഷേധിച്ചതിന് പിന്നാലെയാണ് അമേരിക്ക, ക്യൂബ യാത്രയ്ക്കു അനുമതി തേടി മുഖ്യമന്ത്രിയും സംഘവും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. യാത്ര കേന്ദ്രാനുമതിക്കു വിധേയമാണെന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്. ഭാര്യ കമലാ വിജയനും പഴ്സണല്‍ അസിസ്റ്റന്റായ വിഎം സുനീഷും യാത്രയ്ക്ക് മുഖ്യമന്ത്രിക്കൊപ്പമുണ്ട്.  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലുളള ക്യൂബയില്‍ ഇന്ധനപ്രതിസന്ധിയും സാമ്പത്തികപരാധീനതകളും കാരണം ഇത്തവണ മേയ് ദിന റാലി പോലും ഇല്ലായിരുന്നു. ക്യൂബയ്ക്കെതിരായ അമേരിക്കയുടെ ഉപരോധം ഇതുവരെ പിന്‍വലിച്ചിട്ടില്ല. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഈ ഉപരോധത്തില്‍ അപലപിക്കുമ്പോഴാണു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ക്യൂബ സന്ദർശിക്കാൻ ഒരുങ്ങുന്നത്. ഈ സന്ദർശനം വളര കൗതുകകരമായാണ് ലോക രാജ്യങ്ങൾ നിരീക്ഷിക്കുന്നത്.   യു.എ.ഇ. യാത്ര കേന്ദ്ര നിഷേധം കാരണം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇങ്ങനെയൊരു വിശധീകരണവുമായി എത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News