തിരുവനന്തപുരം: ആര്യനാട് യുവാവ് തലയ്ക്ക് ക്ഷതമേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നീതിപൂർവമല്ലെന്ന് പരാതി. ആര്യനാട് സ്വദേശിയായ ജോസ്, തലയ്ക്ക് ക്ഷതമേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭർത്താവിന്റെ മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോസിന്റെ ഭാര്യ രാജി മുഖ്യമന്ത്രിക്ക് പരാതി നൽകി.
തിരുവനന്തപുരം ആര്യനാട് സ്വദേശി ജോസിനെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ റോഡിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് ജോസിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇയാളുടെ ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ALSO READ: സ്വർണമാലയും മോതിരവും കൈക്കലാക്കാൻ സുഹൃത്തിനെ വിളിച്ചുവരുത്തി കൊന്നു; പ്രതി പിടിയിൽ
ആര്യനാട് പോലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. എന്നാൽ തങ്ങൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അന്വേഷണ മൊഴിയിൽ രേഖപ്പെടുത്തിയിട്ടില്ലന്നും ആര്യനാട് പോലീസിന്റെ അന്വേഷണം നീതിപൂർവമല്ലെന്നും തന്റെ ഭർത്താവിന്റെ മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ രാജി മുഖ്യമന്ത്രിക്ക് പരാതി നൽകി.
കേസിലെ എതിർ കക്ഷികളായ സജുകുമാറിന്റെയും അനിൽകുമാറിന്റെയും വീട്ടിലേക്ക് സംഭവ ദിവസം ജോസ് കയറി പോകുന്നത് കണ്ടതായി സമീപത്ത് കട നടത്തുന്ന അസറി പറയുന്നു. പോലീസ് അധികാരികൾ നിരുത്തരവാദപരമായി പ്രവർത്തിക്കുന്നതിനെതിരെയും ജോസിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ആരംഭിക്കുമെന്ന് വാർഡ് മെമ്പർ അനിൽകുമാർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy