ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ - 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടക്കും. മൂല്യനിർണ്ണയ ക്യാമ്പ് 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെയാണ് നടക്കുക. മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയും നടക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെയാണ്.
സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. മാർച്ച് നാല് മുതൽ 25 വരെയാണ് പരീക്ഷ. രാവിലെയാണ് പരീക്ഷകൾ നടക്കുക. മോഡൽ പരീക്ഷ - 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയാകും നടക്കുക.
മാർച്ച് 4 തിങ്കളാഴ്ച ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1 ആണ് ആദ്യ പരീക്ഷ. മാർച്ച് 25 തിങ്കളാഴ്ച സോഷ്യൽ സയൻസാണ് അവസാന പരീക്ഷ. ഐടി മോഡൽ പരീക്ഷ ജനുവരി 17 മുതൽ ജനുവരി 29 വരെയും, ഐടി പരീക്ഷ - 2024 ഫെബ്രുവരി 1 മുതൽ 14 വരെയുമാണ് നടക്കുക. 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെയാണ് മുല്യ നിര്‍ണ്ണയ ക്യാമ്പ്.
ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെയാണ്. മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും. 2024 ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 നാണ് ആരംഭിക്കുക. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്താനും വിദ്യാഭ്യസ വകുപ്പ് തീരുമാനിച്ചു.
ആകെ നാല് ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ കോഴിക്കോട് നിന്നുള്ളവർ നാൽപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തിയാറ് പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിൽ നടത്തും.
ഇരുപത്തി ഏഴായിരത്തി അറുന്നൂറ്റി മുപ്പത്തി മൂന്ന് വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ഒക്‌ടോബർ 9 മുതൽ 21 വരെയാണ് ഡി.എൽ.എഡ്. പരീക്ഷ നടത്തുക. ഇതിൽ 14 കേന്ദ്രങ്ങളിലായി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ കോഴിക്കോട് പരീക്ഷ എഴുതും.
സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ ജില്ലയിൽ വെച്ച് നടക്കുമെന്നും വിദ്യാഭ്യസമന്ത്രി പറഞ്ഞു. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ നടക്കുക. ശാസ്‌ത്രോത്സവം നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരം ജില്ലയിൽ നടത്തും. സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിൽ 2024 ജനുവരി 4 മുതൽ 8 വരെ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...