Vigilance Raid: രജിസ്ട്രാർ ഓഫീസിലെ ഫയര്‍ ബോക്സില്‍ 5,400 രൂപ; വിജിലൻസ് പൊക്കി

ആധാരാമെഴുത്തുകാരിൽ നിന്നും മറ്റ് പൊതുജനങ്ങളിൽ നിന്നും രജിസ്ട്രാർ ഓഫീസിലെ സേവനങ്ങൾക്കായി ജീവനക്കാരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 11:31 AM IST
  • രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന
  • തൃശ്ശൂർ മുണ്ടൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽ തിങ്കളാഴ്ചയാണ് വിജിലൻസിന്‍റെ മിന്നൽ പരിശോധന നടന്നത്
Vigilance Raid: രജിസ്ട്രാർ ഓഫീസിലെ ഫയര്‍ ബോക്സില്‍ 5,400 രൂപ; വിജിലൻസ് പൊക്കി

തൃശ്ശൂർ : തൃശ്ശൂർ മുണ്ടൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. കണക്കിൽ പെടാത്ത 5,400 രൂപ വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
തൃശ്ശൂർ മുണ്ടൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽ തിങ്കളാഴ്ചയാണ് വിജിലൻസിന്‍റെ മിന്നൽ പരിശോധന നടന്നത്.

ആധാരാമെഴുത്തുകാരിൽ നിന്നും മറ്റ് പൊതുജനങ്ങളിൽ നിന്നും രജിസ്ട്രാർ ഓഫീസിലെ സേവനങ്ങൾക്കായി ജീവനക്കാരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ഓഫീസിനകത്തെ ഫയലില്‍ നിന്നും പുറത്തു സ്ഥാപിച്ചിരുന്ന ഫയര്‍ ബോക്സില്‍ നിന്നും കണക്കില്‍ പെടാത്ത  5400 രൂപ വിജിലന്‍സ്  പിടിച്ചെടുത്തു.

തൃശ്ശൂർ വിജിലൻസ് ഡി.വൈഎസ്.പി, ജിം പോളിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടന്നത്. പരിശോധനയില്‍ കണ്ടെടുത്ത പണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് സംഘം അറിയിച്ചു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News