November Grah Rashi Parivartan 2022:നവംബർ മാസത്തിൽ അഞ്ച് ഗ്രഹങ്ങളുടെ രാശികൾ മാറും.നവംബർ എട്ടിന്, ഈ വർഷത്തെ അവസാനത്തേതും രണ്ടാമത്തേതുമായ ചന്ദ്രഗ്രഹണം കാർത്തിക പൂർണിമയിൽ സംഭവിക്കുകയും കൂടി ചെയ്യുന്നതോടെ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.നവംബർ മാസം ഏത് രാശിക്കാർക്കാണ് ഗുണകരമെന്ന് നോക്കാം
മിഥുനം- മിഥുന രാശിക്കാർക്ക്നവംബർ മാസം വളരെ അനുകൂലമായിരിക്കും.ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ സ്ഥാനക്കയറ്റം ലഭിക്കും.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടമുണ്ടാകും.വ്യാപാരികൾക്ക് നേട്ടമുണ്ടാകും.ആരോഗ്യം നന്നായിരിക്കും.
ചിങ്ങം- ചിങ്ങം രാശിക്കാർക്ക് നവംബർ മാസം പ്രത്യേകിച്ചും ഗുണകരമായിരിക്കും.ഈ മാസം നിങ്ങൾക്ക് തൊഴിൽ മേഖലയിൽ വിജയം നേടാൻ കഴിയും.വരുമാനം വർധിച്ചേക്കാം.ജോലിസ്ഥലത്ത് നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും
കർക്കടകം- കർക്കടക രാശിക്കാർക്ക് നവംബർ മാസം ഗുണകരമാകും.വിദ്യാർത്ഥികൾക്ക് നല്ല സമയം ആയിരിക്കും.ഈ കാലയളവിൽ നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും.എന്നിരുന്നാലും, നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കന്നി- കന്നി രാശിക്കാർക്ക്, നവംബറിൽ ഗ്രഹങ്ങളുടെ ചലനം മാറുന്നത് ജീവിതത്തിൽ സന്തോഷം നൽകും.ഈ സമയത്ത് നിങ്ങൾക്ക് പുതിയ ജോലികൾ ആരംഭിക്കാൻ കഴിയും.തൊഴിലന്വേഷകർക്ക് നല്ല വാർത്തകൾ ലഭിക്കുന്ന കാലം കൂടിയാണിത്.ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.വ്യാപാരികൾക്ക് നേട്ടമുണ്ടാകും.
മകരം - മകരം രാശിക്കാർക്ക് നവംബർ അനുകൂലമായിരിക്കും. കരിയറിന്റെ കാര്യത്തിൽ ഈ മാസം പ്രയോജനകരമായിരിക്കും.ഈ മാസം നിങ്ങൾക്ക് ലാഭമുണ്ടാകുന്ന കാലമാണ്.ചെലവുകൾ വെട്ടിക്കുറയ്ക്കും.ബിസിനസ്സുകാർക്ക് നേട്ടമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...