Bhadra Rajyog: ഭദ്ര രാജയോഗം ഈ രാശിക്കാരുടെ ജോലി, ബിസിനസിൽ നൽകും ബമ്പർ നേട്ടങ്ങൾ ഒപ്പം ധനനേട്ടവും!

Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ സംക്രമണം ചില രാശികളിൽ ചില യോഗങ്ങൾ സൃഷ്‌ടിക്കുന്നതിന് കാരണമാകും.  അവ ശുഭകരവും അശുഭകരവുമായി കണക്കാക്കപ്പെടുന്നു.

Written by - Ajitha Kumari | Last Updated : Jun 13, 2023, 10:30 PM IST
  • ജൂൺ 24 ന് ബുധൻ സംക്രമിക്കും
  • മിഥുന രാശിയിൽ ബുധന്റെ സംക്രമം ഭദ്രയോഗം സൃഷ്ടിക്കും
  • ജ്യോതിഷത്തിൽ ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്
Bhadra Rajyog: ഭദ്ര രാജയോഗം ഈ രാശിക്കാരുടെ ജോലി, ബിസിനസിൽ നൽകും ബമ്പർ നേട്ടങ്ങൾ ഒപ്പം ധനനേട്ടവും!

Bhadra Rajyog 2023:  ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും അതിന്റേതായ സമയത്താണ് സഞ്ചരിക്കുന്നത്. ഈ മാസം ജൂൺ 24 ന് ബുധൻ സംക്രമിക്കും. മിഥുന രാശിയിൽ ബുധന്റെ സംക്രമം ഭദ്രയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.  ഇത് ചില രാശിക്കാർക്ക് വളരെ ഗുണം ചെയ്യും.

Also Read: Shukra Gochar 2023: 24 ദിവസങ്ങൾക്ക് ശേഷം ശുക്രന്റെ മഹാസംക്രമണം, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

മീനം (Pisces):  ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമം മൂലം ഭദ്ര രാജയോഗം രൂപപ്പെടും. ഈ സമയത്ത് ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഭദ്രരാജയോഗം രൂപപ്പെടുന്നതിനാൽ മീനം രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും. ബുധൻ നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് വാഹനത്തിന്റെയും വസ്തുവകകളുടെയും നേട്ടം ലഭിക്കും. മറുവശത്ത് റിയൽ എസ്റ്റേറ്റ്, ഭൂമി സ്വത്ത്, ബാങ്കിംഗ് മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവർക്കും  ഈ സമയത്ത് നല്ല നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, ബഹുമാനം വർദ്ധിക്കും.

കുംഭം (Aquarius): ജ്യോതിഷ പ്രകാരം ഭദ്ര രാജയോഗം കുംഭ രാശിക്കാർക്ക് അനുകൂലമായിരിക്കും.  ജാതകത്തിലെ അഞ്ചാം ഭാവത്തിൽ ബുധൻ സംക്രമിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിക്കും. ജോലി ചെയ്യുന്നവർക്കും ഈ സമയത്ത് നല്ല പുരോഗതി ഉണ്ടാകും. ഈ കാലയളവിൽ നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. അത്തരമൊരു സാഹചര്യത്തിൽ ഈ സമയത്ത് നിങ്ങൾക്ക് പെട്ടെന്ന് ധന ആനുകൂല്യങ്ങൾ ലഭിക്കും. അതുകൊണ്ട് ശ്രമം തുടരുക. ഇത് മാത്രമല്ല ഈ സമയത്ത് നിങ്ങൾക്ക് പ്രണയകാര്യങ്ങളിൽ വിജയം നേടാൻ കഴിയും.

Also Read: Vivah Rekha: കൈപ്പത്തിയിൽ നിന്നും അറിയാം നിങ്ങളുടെ ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യം!

തുലാം (Libra):  ബുധന്റെ സംക്രമത്താൽ ഭദ്രരാജയോഗം സൃഷ്ടിക്കപ്പെടുന്നു, അതിനാൽ തുലാം രാശിക്കാർക്ക് ഇത് ഗുണം ചെയ്യും. നിങ്ങളുടെ രാശിയിൽ നിന്നും ഭാഗ്യസ്ഥാനത്ത് ബുധൻ സഞ്ചരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ രാശിയുടെ അധിപൻ ശുക്രനാണ്. വേദ ജ്യോതിഷ പ്രകാരം ശുക്രന് ബുധനുമായി സൗഹൃദ ബോധമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ഒരു യാത്ര പോകാം, അതിൽ നല്ല ലാഭം ഉണ്ടാകും. അതേസമയം മത്സരബുദ്ധിയുള്ള വിദ്യാർത്ഥികൾക്ക് ഈ സമയത്ത് പരീക്ഷയിൽ വിജയം നേടാനാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News