Lakshmi Narayan Yog 2024: ഫെബ്രുവരിയിൽ 8 ദിവസം ഈ രാശിക്കാർ പൊളിക്കും; ഒറ്റരാത്രികൊണ്ട് ഭാഗ്യം മാറിമറിയും!

Lucky Zodiac Sign: ജ്യോതിഷം അനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് പ്രത്യേകിച്ച് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുകയാണ്.

Written by - Ajitha Kumari | Last Updated : Feb 3, 2024, 09:20 AM IST
  • ജ്യോതിഷം അനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് പ്രത്യേകിച്ച് ഫലപ്രദമായിരിക്കും
  • ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുകയാണ്
  • ഈ യോഗം ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 20 വരെ നീണ്ടുനിൽക്കും
Lakshmi Narayan Yog 2024: ഫെബ്രുവരിയിൽ 8 ദിവസം ഈ രാശിക്കാർ പൊളിക്കും; ഒറ്റരാത്രികൊണ്ട് ഭാഗ്യം മാറിമറിയും!

Lakshmi Narayan Yog Effect 2024: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് 12 രാശികളുടേയും ജീവിതത്തെ ബാധിക്കും. അതുപോലെ മറ്റൊരു ഗ്രഹവുമായി കൂടിച്ചേരുന്നത് നിരവധി ശുഭ-അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും. ഫെബ്രുവരി 12 ന് മകരരാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപം കൊള്ളും. ഈ യോഗ ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 20 വരെ നീണ്ടുനിൽക്കും. ഈ സമയത്ത്, ശുക്രൻ്റെയും ബുധൻ്റെയും അനുഗ്രഹങ്ങൾ പ്രത്യേകിച്ച് ഈ 3 രാശിക്കാരിൽ വർഷിക്കും അതിനാൽ അവരുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മിന്നിത്തെളിയും. ഏതെങ്കിലും രാശിയിൽ ബുധൻ്റെയും ശുക്രൻ്റെയും സംയോജനം ഉണ്ടാകുമ്പോഴാണ് ലക്ഷ്മീ നാരായണ യോഗമുണ്ടാകുന്നത്.  ഒപ്പം ഈ സമയം ദേവഗുരു വ്യാഴത്തിൻ്റെ ദൃഷ്ടി കൂടി പതിച്ചാൽ പിന്നെ പറയുകയും വേണ്ട.

Also Read:  ശനി കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും, ലഭിക്കും വൻ നേട്ടങ്ങൾ!

ലക്ഷ്മീ നാരായണ യോഗം എത്രനാൾ ഉണ്ടാകും?  

ഹിന്ദു കലണ്ടർ അനുസരിച്ച് ബുധൻ ഫെബ്രുവരി 1 ന് ഉച്ചയ്ക്ക് 2:29 ന് മകരത്തിൽ സംക്രമിച്ചു.  ഫെബ്രുവരി 20 രാവിലെ 6:07 വരെ അവിടെ തുടരും. അതേ സമയം ഫെബ്രുവരി 12 ന് രാവിലെ 5 മണിക്ക് ശുക്രൻ മകര രാശിയിലേക്ക് അവസ്ഥ മാറി സഞ്ചരിക്കും.  ഇത് മാർച്ച് 7 വരെ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ഫെബ്രുവരി 20 വരെ ബുധനും ശുക്രനും ഇവിടെ തുടരും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...
 
മേടം (Aries):  ജ്യോതിഷ പ്രകാരം മകരരാശിയിൽ രൂപംകൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം മേടം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. കരിയറിൽ ഈ കാലയളവിൽ നിങ്ങളുടെ ഭാഗ്യം തെളിയും. ശുക്രൻ്റെയും ബുധൻ്റെയും ശുഭഫലങ്ങൾ മൂലം പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, പുതിയ വരുമാന മാർഗ്ഗങ്ങൾ വികസിക്കും. ഈ സമയത്ത് കിട്ടാനുള്ള പണം കിട്ടും.  സാമ്പത്തിക സ്ഥിതി ശക്തമാകും. നല്ല ജോലി കിട്ടും. നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ 8 ദിവസങ്ങൾ വളരെ നല്ലതാണ്.

Also Read: Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!

മിഥുനം (Gemini):  ഫെബ്രുവരി 12 മുതൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും.  ഈ രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഇതുമൂലം സമ്പത്തിൽ വർദ്ധനവുണ്ടാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ശമ്പളം വർദ്ധിക്കുകയും ചെയ്യും.  ഇനി ബിസിനസ്സ് ചെയ്യുന്നവർക്ക് ബുധൻ പ്രത്യേക അനുഗ്രഹങ്ങൾ നൽകും അതുവഴി അവർക്ക് വലിയ ലാഭം ലഭിക്കും. ഈ കാലയളവിൽ എന്തെങ്കിലും പുതിയ ജോലികൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലമാണ്. 
 
കന്നി (Virgo):  കന്നി രാശിക്കാർക്കും ലക്ഷ്മീ നാരായണ യോഗത്തിൽ നിന്ന് ശുഭ ഫലങ്ങൾ ലഭിക്കും. ഇക്കാലയളവിൽ ജോലിയും കച്ചവടവും ചെയ്യുന്നവരുടെ സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മികച്ചതാകും. ഈ 8 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. ധനക്ഷാമം തീരും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ആരോഗ്യം മെച്ചപ്പെടും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News