Lakshmi Narayana Yoga: ലക്ഷ്മി നാരായണ യോഗത്തിലൂടെ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

Budh Shukra Yuti: മീന രാശിയിൽ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ ആരംഭിക്കും.

Written by - Ajitha Kumari | Last Updated : Mar 24, 2024, 11:17 PM IST
  • മീന രാശിയിൽ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടാൻ പോകുകയാണ്
  • ഇതിലൂടെ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ ആരംഭിക്കും
Lakshmi Narayana Yoga: ലക്ഷ്മി നാരായണ യോഗത്തിലൂടെ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

Lakshmi Narayana Yoga: ജ്യോതിഷത്തിൽ നിരവധി വിശേഷ യോഗങ്ങളുണ്ട് അതിലൊന്നാണ് ഈ ലക്ഷ്മി നാരായണ യോഗം. ശുക്രനും ബുധനും ചേർന്നാണ് ഈ യോഗം രൂപപ്പെടുന്നത്. ഏപ്രിലിൽ ബുധനും ധനത്തിന്റെ ധാതാവായ ശുക്രനും ചേർന്നാണ് ഈ യോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും. ഒപ്പം ജോലിയിലും ബിസിനസിലും നേട്ടമുണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...

Add Zee News as a Preferred Source

Also Read: Rajayoga 2024: മീന രാശിയിൽ ഡബിൾ രാജയോഗം വരുന്ന ദിവസങ്ങളിൽ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!

വൃശ്ചികം (Scorpio): ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കുന്നത്.  ഇതിലൂടെ നിങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. അതായത് കുട്ടികൾക്ക് ജോലി കിട്ടുകയോ വിവാഹം ഉറപ്പിക്കുകയോ ചെയ്യാം. നിങ്ങൾക്ക് പ്രണയമുണ്ടെങ്കിൽ അത് വിവാഹത്തിൽ കലാശിക്കും. ശുക്രന്റെ പ്രഭാവത്തിൽ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും നേട്ടം ലഭിക്കും.

ധനു (Sagittarius): ലക്ഷ്മി നാരായണ യോഗം ധനു രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാജയോഗം ഈ രാശിയുടെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത്.  അതുകൊണ്ട് നിങ്ങൾക്ക് സുഖ സൗകര്യങ്ങളിൽ വലിയ പുരോഗതിയുണ്ടാകും.  ഈ സമയം നിങ്ങൾക്ക് ഒരു വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും. നിങ്ങൾ ബിസിനസ് ചെയ്യുന്നവരാണെങ്കിൽ അതിൽ വലിയ നേട്ടമുണ്ടാകും. സമൂഹത്തിൽ ഈ സമയം ആദരവും ബഹുമാനവും വർധിക്കും. ഈ സമയം ജോലിയുള്ളവർക്ക് ഉത്തരവാദപ്പെട്ട പോസ്റ്റ് ലഭിക്കും.  

Also Read: 10 വർഷങ്ങൾക്ക് ശേഷം മീനത്തിൽ ശുക്ര സൂര്യ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം എല്ലാ മേഖലയിലും നേട്ടം!

 

ഇടവം (Taurus): ലക്ഷ്മി നാരായണ യോഗത്തിലൂടെ ഇടവ രാശിക്കാർക്കും വാൻ നേട്ടങ്ങൾ നൽകും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ വരുമാനം ലാഭം എന്നീ ഭാവനങ്ങളിലാണ് സൃഷ്ടിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ വലിയ നേട്ടമുണ്ടാകും.  നിങ്ങൾ ഈ സമയം നിക്ഷേപം നടത്തുന്നുണ്ടെങ്കിലും അടിപൊളി ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.  വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കും. ബിസിനസുകാർക്ക് നല്ലൊരു ഡീൽ ലഭിച്ചേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട നല്ല വാർത്തയും ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News