Budh Uday 2023: വെറും 5 ദിവസം... ബുധന്റെ ഉദയം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനലാഭം! വ്യാപാരത്തിലും പുരോഗതി

Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജനുവരി 12 ന് ധനുരാശിയിൽ ഉദിക്കും. ബുധന്റെ ഉദയം പല രാശിക്കാർക്കും ചില പ്രത്യേക നേട്ടങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Jan 6, 2023, 11:26 AM IST
  • ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ധനുരാശിയിൽ ഉദിക്കും
  • ബുധന്റെ ഉദയം പല രാശിക്കാർക്കും ചില പ്രത്യേക നേട്ടങ്ങൾ നൽകും
 Budh Uday 2023: വെറും 5 ദിവസം... ബുധന്റെ ഉദയം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനലാഭം! വ്യാപാരത്തിലും പുരോഗതി

Budh Uday 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജനുവരിയിൽ ധനു രാശിയിലാണ് ഉദിക്കുന്നത്. ഓരോ ഗ്രഹങ്ങളും അതിന്റെ രാശി മാറുമ്പോഴെല്ലാം ശുഭ, അശുഭ ഫലങ്ങൾ എല്ലാ രാശിക്കാരുടെയും മേൽ പതിക്കും. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കളുടേയും ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്തുന്നു. 2023 ജനുവരി 12 ന് ബുധൻ ധനു രാശിയിൽ ഉദിക്കും. വ്യാഴത്തിന്റെ സ്വാധീനം ഈ രാശിയിൽ നേരത്തെ തന്നെയുണ്ട്. കൂടാതെ ബുധനും വ്യാഴവും തമ്മിൽ സൗഹൃദവുമുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ ബുധന്റെ ഉദയം പല രാശിക്കാർക്കും ചില പ്രത്യേക നേട്ടങ്ങൾ നൽകും.  അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം...

Also Read: സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്ന പൗര്‍ണ്ണമി വ്രതം; ദേവിയുടെ അനുഗ്രഹത്തിനായി ഇന്ന് ഇക്കാര്യം ചെയ്യൂ ലഭിക്കും വൻ ധന നേട്ടം 

ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ബുധന്റെ ഉദയം വളരെയധികം ഗുണം നൽകും.  ഈ സമയത്ത് ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.  ധനു രാശിയുടെ സംക്രമ ജാതകത്തിൽ അഞ്ചാം ഭാവത്തിലാണ് ബുധന്റെ ഉദയം. ഇത്  കുട്ടികൾ, വിദ്യാഭ്യാസം, സ്നേഹബന്ധം എന്നിവയുടെ ഭവനമാണ്. അതുകൊണ്ടുതന്നെ ഈ സമയത്ത് സ്നേഹബന്ധങ്ങൾ മെച്ചപ്പെടും. കുട്ടികളുടെ ഭാഗത്തുനിന്നും നല്ല വാർത്തകൾ ലഭിക്കും. ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. ഒരു ജോലി അന്വേഷിക്കുകയാണെങ്കിൽ ഉടൻ ലഭിക്കാൻ സാധ്യത. അവിവാഹിതരുടെ വിവാഹത്തിന് അവസരം എന്നിവയുണ്ടാകും.

വൃശ്ചികം (Scorpio): ബുധന്റെ ഉദയം ഈ രാശിക്കാർക്ക് നൽകും ധനലാഭം.   ഈ രാശിക്കാരുടെ ജാതകത്തിലെ രണ്ടാം ഭാവത്തിലാണ്  ബുധന്റെ ഉദയം.  ഇത് സംസാരത്തിന്റെയും സമ്പത്തിന്റെയും ഭവനമായി കണക്കാക്കുന്നു. ഈ സമയത്ത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതീക്ഷിക്കാത്ത ധനലാഭത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരത്തിൽ ആളുകൾ മതിപ്പുളവാക്കും. വ്യാപാരികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാൻ സാധ്യത.  അത്തരമൊരു സാഹചര്യത്തിൽ മാധ്യമം, സിനിമ, വിദ്യാഭ്യാസം തുടങ്ങിയ കരിയർ സംഭാഷണവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം മികച്ചതാണ്.

Also Read: ഒന്ന് പൊക്കാൻ ശ്രമിച്ചതാ.. ദേ കിടക്കുന്നു വധുവും വരനും..! വീഡിയോ വൈറൽ

 

മീനം (Pisces):  ജ്യോതിഷ പ്രകാരം ബുധന്റെ ഉദയം മീന രാശിക്കാർക്ക് വൻ ഗുണമുണ്ടാക്കും. തൊഴിൽപരമായും ബിസിനസ്സിലും ഈ സമയം ഇവർക്ക് ഗുണകരമായിരിക്കും. ബിസിനസ്സ് വിപുലീകരിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ സമയം നല്ലതാണ്. ഈ കാലയളവിൽ ഒരു വലിയ ഇടപാട് സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. കോടതി, കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. തൊഴിൽ ചെയ്യുന്നവർക്ക് ഈ കാലയളവ് മികച്ചതായിരിക്കും. ബിസിനസ്സിൽ വൻ ധനലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News