Astro News: ഹൈന്ദവ വിശ്വാസമനുസരിച്ച് വിഷ്ണുവിനെയും ഗുരു ബൃഹസ്പതിയെയും വ്യാഴാഴ്ച ആരാധിക്കുന്നു. ജ്യോതിഷ പ്രകാരം, വ്യാഴാഴ്ച ഭഗവാന്‍ മഹാവിഷ്ണുവിനുള്ളതാണ്. ഈ ദിവസം ഭഗവാന്‍ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിനായി ആചാരങ്ങളോടെ ആരാധിക്കുന്നു. മഹാവിഷ്ണു പ്രസാദിച്ചാൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുമെന്നും ആ വ്യക്തിയുടെ ജീവിതം സന്തോഷവും ഐശ്വര്യവുംകൊണ്ട് നിറയുമെന്നും വിശ്വസിക്കപ്പെടുന്നു.
Also Read: Shukra Guru Yuti 2023: 12 വർഷത്തിന് ശേഷമുള്ള ഈ കൂടിച്ചേരൽ ഈ രാശിക്കാർക്ക് നൽകും അത്ഭുത ധനനേട്ടം!
വിവാഹം മുടങ്ങിയ വ്യക്തികള്‍ അല്ലെങ്കില്‍ സന്താന ഭാഗ്യം ലഭിക്കാത്ത വ്യക്തികള്‍ ദുഃഖങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് വ്യാഴാഴ്ച ചില പ്രത്യേക നടപടികൾ സ്വീകരിക്കുന്നത് ഉത്തമമാണ്.
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയും ഈ ദിവസം സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് കുളിച്ചതിന് ശേഷം മഹാവിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നത് ശുഭമാണ്. പൂജയ്ക്കുശേഷം സത്യനാരായണ വ്രത കഥ കേൾക്കണം. ഇങ്ങനെ ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകുന്നു.
Also Read: Wallet and Vastu: പണം എങ്ങിനെ സൂക്ഷിക്കണം? പേഴ്സ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
വ്യാഴാഴ്ച നിങ്ങൾ മതഗ്രന്ഥങ്ങൾ ദാനം ചെയ്താൽ, വ്യാഴത്തിന്‍റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും, കൂടാതെ, നിങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിക്കും.
വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് വാഴയ്ക്ക് ജലം അര്‍പ്പിച്ച് പൂജിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ വിവാഹത്തിലെ തടസ്സങ്ങൾ പരിഹരിക്കപ്പെടുന്നു. വിവാഹിതര്‍ ഈ പൂജാവിധി അനുഷ്ഠിക്കുന്നതിലൂടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും.
വ്യാഴാഴ്ച ആരിൽ നിന്നും പണം കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. വ്യാഴാഴ്ച നടത്തുന്ന പണമിടപാടുകള്‍ ഒരു പക്ഷേ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിതെളിക്കാം .
വ്യാഴാഴ്ച ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വ്യാഴാഴ്ച മഹാവിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കണമെങ്കിൽ കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ഇട്ട് കുളിക്കുക. ഇതോടൊപ്പം കുളിക്കുമ്പോൾ "ഓം നമോ ഭഗവതേ വാസുദേവായ മന്ത്രം" ജപിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...