Chingam 1: ഇത് അതിജീവനത്തിന്റെ ചിങ്ങപ്പുലരി, പ്രതീക്ഷകളുടെ പുതുവർഷാരംഭം; മലയാളികൾക്ക് ഇനി ഓണനാളുകൾ!

എന്നാൽ ഇത്തവണ കാലം തെറ്റി പെയ്ത പേമാരി കേരളക്കരയെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ ഉണ്ടാകില്ല. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2024, 06:16 AM IST
  • ഏറെ പ്രത്യേകതയുള്ള മാസമാണിത്.
  • ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നാളുകളാണ് ചിങ്ങം മാസം.
Chingam 1: ഇത് അതിജീവനത്തിന്റെ ചിങ്ങപ്പുലരി, പ്രതീക്ഷകളുടെ പുതുവർഷാരംഭം; മലയാളികൾക്ക് ഇനി ഓണനാളുകൾ!

ഇന്ന്, കൊല്ലവർഷം 1200 ചിങ്ങം 1. പുത്തൻ പ്രതീക്ഷകളുമായൊരു വർഷം കൂടി പിറക്കുകയാണ്. ദുരിതങ്ങൾ നിറഞ്ഞ കർക്കടക മാസത്തിനെ യാത്രയയച്ച് മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുകയാണ്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ഈ മാസത്തിന്റെ ആദ്യ ദിവസം കേരളത്തിന് കർഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനുള്ളൊരു ദിവസം കൂടിയായിട്ടാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തിയാണ് ഓരോ ചിങ്ങമാസവും എത്തുന്നത്. ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുലരിയാണ്.

ഏറെ പ്രത്യേകതയുള്ള മാസമാണിത്. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നാളുകളാണ് ചിങ്ങം മാസം. ചിങ്ങം മാസം തുടങ്ങി കഴിഞ്ഞാൽ പിന്നെ മലയാളികൾക്ക് ഓണനാളുകൾ ആണ് ഇനി. ചിങ്ങത്തിലെ തിരുവോണ നാളിലാണ് നമ്മൾ ഓണം ആഘോഷിക്കുന്നത്. ആഘോഷങ്ങൾക്ക് ഏറെ അനുയോജ്യമായ മാസമായാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസത്തിലാണ് കല്യാണങ്ങൾ ഏറെയും നടക്കുക. ​ഗൃഹപ്രവേശനം, പുതിയ ബിസിനസ് ആരംഭിക്കാൻ ഒക്കെ വളരെ നല്ല മാസമാണിത്.

Also Read: Today's Horoscope: ശനിദേവന്റെ അനു​ഗ്രഹമുണ്ടാകും, ഈ രാശികൾക്ക് ഇന്ന് നല്ല ദിവസം; സമ്പൂർണ രാശിഫലം അറിയാം

 

 

ഈ വർഷം സെപ്റ്റംബര്‍ 6ന് ആണ് ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ച തിരുവോണവും. പൂക്കളും ആർപ്പോവിളികളും നിറഞ്ഞ മാസമാണ് ചിങ്ങമാസം. ചിങ്ങം പുലരുന്നത് മുതൽ മാവേലിത്തമ്പുരാനെ വരവേൽക്കാൻ മലയാളിയും മലയാള മണ്ണും ഒരുങ്ങും. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കനുള്ള സമയമായിക്കഴിഞ്ഞു എന്നാണ് ചിങ്ങപ്പുലരി ഓർമിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News