Horoscope 03 August 2021: ഇന്ന് ആവശ്യമില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങരുത്, അനിഷ്ട സംഭവങ്ങൾക്ക് സാധ്യത

Horoscope 03 August 2021: മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം... 

Written by - Ajitha Kumari | Last Updated : Aug 3, 2021, 06:10 AM IST
  • ചൊവ്വാഴ്ച ഈ 3 രാശികൾക്ക് അനുകൂലമല്ല
  • വളരെ അത്യാവശ്യമായിരിക്കുമ്പോൾ മാത്രം വീടിന് പുറത്തുപോകുക
  • ബിസിനസുകാർക്ക് ബുദ്ധിമുട്ടുള്ള സമയം
Horoscope 03 August 2021: ഇന്ന് ആവശ്യമില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങരുത്, അനിഷ്ട സംഭവങ്ങൾക്ക് സാധ്യത

Horoscope 03 August 2021: മേടം, മിഥുനം, കന്നി, മീനം എന്നീ രാശിക്കാർക്ക് ഇന്ന്  ശുഭകരമല്ല. ഈ ദിവസം നിങ്ങൾക്ക് ദോഷകരമായേക്കാവുന്ന പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ രാശിക്കാർ ഇന്ന് അത്യാവശ്യമെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക. മറ്റ് രാശിക്കാർക്ക്  ഇന്നേ ദിനം എങ്ങനെയുണ്ടാകുമെന്ന് നോക്കാം..

മേടം (Aries): ഇന്ന് നിങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസം ഉണ്ടാകും. കഠിനാധ്വാനത്തിന്റെ ശക്തിയാൽ നിങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വസ്തു ഇടപാടിലെ തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. നിങ്ങളുടെ വരുമാനം ജാഗ്രതയോടെ ചെലവഴിക്കുക. നിങ്ങളുടെ കാമുകിയെ ഒരു റൊമാന്റിക് സ്ഥലത്തേക്ക് കൊണ്ടുപോകാൻ കഴിയും. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.

ഇടവം (Taurus): നിങ്ങൾക്ക്  ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും. ഏതെങ്കിലും അധിക വരുമാന മാർഗ്ഗം ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി പ്രവർത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സാമൂഹിക ഏകോപനവും അന്തസ്സും മികച്ചതായിരിക്കും.

Also Read: മഹാദേവന് സിന്ദൂരം ഉൾപ്പെടെയുള്ള ഈ സാധനങ്ങൾ ഒരിക്കലും സമർപ്പിക്കരുത്, വലിയ സങ്കടങ്ങൾ ഉണ്ടായേക്കാം

മിഥുനം (Gemini):  ഇന്ന് ഈ രാശിക്കാർക്ക് മികച്ച ദിവസമായിരിക്കും. പല ചെറുകിട നിക്ഷേപങ്ങളും ഭാവിയിൽ ഗുണം ചെയ്യും. പങ്കാളിത്ത ബിസിനസ്സിൽ ഒരു സുപ്രധാന തീരുമാനവും എടുക്കരുത്. സ്ത്രീകൾ വീട്ടുജോലികളിൽ കൂടുതൽ തിരക്കിലായിരിക്കും. കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.

കർക്കടകം (Cancer): നിങ്ങളുടെ മനസ്സിനെ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. സാമ്പത്തികമായി നിങ്ങൾക്ക് സ്വയം കരുത്ത് തോന്നും. ബുദ്ധിപൂർവ്വം പ്രവർത്തിക്കുക, ബുദ്ധിമുട്ടുകൾ എളുപ്പമാകും. യുവാക്കൾക്ക് കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ നൽകുക, ഇത് നിങ്ങളുടെ ആരോഗ്യം നന്നായി നിലനിർത്തും.

ചിങ്ങം (Leo): നിങ്ങളുടെ ദിവസം തിരക്ക് നിറഞ്ഞതായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ വിജയം നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ചെറുപ്പക്കാരായ കുടുംബാംഗങ്ങൾ നിങ്ങളെ സഹായിക്കാൻ മുന്നോട്ടു വരും. ബന്ധങ്ങളിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് ആവശ്യമാണ്.

Also Read: നിങ്ങളും ഈ തെറ്റ് ചെയ്യാറുണ്ടോ? Shani-Rahu ന്റെ കോപം നേരിടേണ്ടിവരാം

കന്നി (Virgo): ഇന്ന് ഈ രാശിക്കാർക്ക് സമ്മിശ്ര ദിവസമായിരിക്കും. നിങ്ങളുടെ വ്യക്തിത്വത്താൽ സമൂഹത്തിലെ ആളുകൾ സ്വാധീനിക്കപ്പെടും. ഏതെങ്കിലും സ്കീമിൽ ചേരുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. ബിസിനസുകാരായ ഉപഭോക്താക്കളുമായി പണത്തെക്കുറിച്ച് തർക്കിക്കുന്നത് ഒഴിവാക്കണം. ജോലിയുമായി ബന്ധപ്പെട്ട എല്ലാ ചെറിയ കാര്യങ്ങളിലും ശ്രദ്ധിക്കുക.

തുലാം (Libra): നിങ്ങളുടെ വാക്കുകൾ ആളുകളെ ആകർഷിക്കും. പ്രൊഫഷണൽ ജീവിതത്തിലെ സാഹചര്യങ്ങൾ നിങ്ങളുടെ ആഗ്രഹം പോലെ ആയിരിക്കും. നിങ്ങളുടെ ബിസിനസിന്റെ ചില ജോലികൾ ദീർഘകാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ അവ ഇന്ന് പൂർത്തിയാക്കാനാകും. ആരോഗ്യകരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

വൃശ്ചികം (Scorpio): നിങ്ങളുടെ ജോലി പതുക്കെ പുരോഗമിക്കും. ബിസിനസിൽ അനുകൂലമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസുകാർ വലിയ നിക്ഷേപങ്ങൾ ഒഴിവാക്കണം. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ ഭർതൃകുടുംബക്കാരെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും അവസരം ലഭിക്കും. 

Also Read: സർവ്വദോഷ പരിഹാരത്തിനായി ഗണേശ കവച സ്തോത്രം ജപിച്ചോളൂ

ധനു (Sagittarius): നിങ്ങളുടെ ഏതൊരു സ്വപ്നവും ഇന്ന് യാഥാർത്ഥ്യമാകും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായിരിക്കും. ഇന്ന് നിങ്ങൾ ഓൺലൈനിലൂടെ ധാരാളം ഷോപ്പിംഗ് നടത്തും. അത്യാഗ്രഹത്താൽ നിയമവിരുദ്ധമായ ജോലി ചെയ്യരുത്. ഒരു ബന്ധു നിങ്ങളോട് സഹായം ചോദിച്ചേക്കാം.

മകരം (Capricorn): ചൊവ്വാഴ്ച നിങ്ങൾക്ക് സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. ബിസിനസ്സിലെ പൊതു ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക. തൊഴിൽ ചെയ്യുന്നവരുടെ വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. കന്യകമാർക്കായി ബന്ധങ്ങൾ വരൻ സാധ്യത.  

കുംഭം (Aquarius): നിങ്ങളുടെ ആഗ്രഹങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലികൾ സുഗമമായി നടക്കും. നിലവിലെ സാഹചര്യങ്ങൾ കാരണം ബിസിനസ്സ് പ്രവർത്തനങ്ങൾ ദുർബലമായി തുടരും. നല്ല ആളുകളുമായി ബന്ധം രൂപപ്പെടും. പിതാവിന്റെ വിശ്വാസം നിങ്ങളിൽ നിലനിൽക്കും.

Also Read: ശങ്കരാചാര്യർ രചിച്ച ഈ സ്തോത്രം ദിനവും ചൊല്ലുന്നത് ഉത്തമം

മീനം (Pisces): നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ മിക്ക ജോലികളും പൂർത്തിയാക്കാൻ ശ്രമിക്കുക. ബിസിനസുകാർക്ക് സമയം നല്ലതല്ല. പക്ഷേ നിരാശപ്പെടരുത്. ജോലി കണ്ട് ഉദ്യോഗസ്ഥർ അഭിനന്ദിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News