Footwear Vastu: ചെരിപ്പുകൾ വാങ്ങിക്കാനും പ്രത്യേക ദിവസങ്ങൾ!! ഈ ദിവസങ്ങളില്‍ ചെരിപ്പുകള്‍ വാങ്ങിയാല്‍ ദൗര്‍ഭാഗ്യം ഫലം

പാദരക്ഷകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനവും സ്വാധീനവും ഉണ്ട്.  പാദരക്ഷകൾ ഒരു അവശ്യവസ്തുവാണ്. എങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ്  നാം ഇത് വാങ്ങുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 11:49 PM IST
  • ശനിയാഴ്ച ചെരുപ്പ് വാങ്ങരുത്. കാരണം, ശനി പാദങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം.
Footwear Vastu: ചെരിപ്പുകൾ വാങ്ങിക്കാനും പ്രത്യേക ദിവസങ്ങൾ!! ഈ ദിവസങ്ങളില്‍ ചെരിപ്പുകള്‍ വാങ്ങിയാല്‍ ദൗര്‍ഭാഗ്യം ഫലം

 Footwear Vastu: പാദരക്ഷകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനവും സ്വാധീനവും ഉണ്ട്.  പാദരക്ഷകൾ ഒരു അവശ്യവസ്തുവാണ്. എങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ്  നാം ഇത് വാങ്ങുന്നത്.

Also Read:  Crystal Tortoise: ഭാഗ്യവും ഐശ്വര്യവും ആകർഷിക്കാൻ ആമയുടെ പ്രതിമ ഏത് ദിശയില്‍ വയ്ക്കണം?  

വാസ്തു ശാസ്ത്രത്തില്‍ പട രക്ഷകള്‍ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതായത്, പാദരക്ഷകൾ എല്ലാ  ദിവസവും വാങ്ങിക്കാൻ പാടില്ല. അതായത്  ചെരിപ്പുകൾ വാങ്ങിക്കാനുംചില  പ്രത്യേക ദിവസങ്ങൾ ഉണ്ട്. ചെരിപ്പുകള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം ഷൂസുകളുടെയും ചെരിപ്പുകളുടെയും ഷോപ്പിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്, നിങ്ങൾ ശരിയായ ദിവസം ചെരിപ്പുകൾ വാങ്ങുകയാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ നല്ലതായിരിക്കും. ചിലപ്പോൾ ഷൂസും ചെരിപ്പുകളും വാങ്ങുന്നത് നിങ്ങളെ ഭാഗ്യത്തിൽ നിന്ന് ദൗർഭാഗ്യത്തിലേയ്‌ക്ക് നയിയ്ക്കും. അതായത് എല്ലാ ദിവസവും ചെരിപ്പുകൾ വാങ്ങാൻ ഉത്തമമല്ല. 

ഈ ദിവസം ഷൂസും ചെരിപ്പും വാങ്ങരുത്, ദാരിദ്ര്യം ക്ഷണിച്ചുവരുത്തും   

വാസ്തു ശാസ്ത്ര പ്രകാരം അമാവാസി, ചൊവ്വ, ശനി, ഗ്രഹണം എന്നീ ദിവസങ്ങളിൽ യാതൊരു കാരണവശാലും  ഷൂസും ചെരിപ്പുകളും വാങ്ങരുത്. ഈ ദിവസം ഷൂസും ചെരിപ്പും വാങ്ങുന്നത് വീട്ടിൽ ദൗർഭാഗ്യം കൊണ്ടുവരും. അതിനാൽ അബദ്ധത്തിൽ പോലും ഈ ദിവസങ്ങളിൽ പാദരക്ഷകൾ വാങ്ങരുത്. 

ശനിയാഴ്ച പാദരക്ഷകൾ വാങ്ങരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?  

ശനിയാഴ്ച ചെരുപ്പ് വാങ്ങരുത്. കാരണം, ശനി പാദങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ, ശനിയാഴ്ച ചെരിപ്പുകൾ വാങ്ങുന്ന സാഹചര്യത്തിൽ  ശനിദോഷം വർദ്ധിക്കുകയും വീട്ടിൽ ദുരിതവും ദാരിദ്ര്യവും ഉണ്ടാകുകയും ചെയ്യും. അതിനാൽ, ശനി ദേവന്‍റെ  കോപം ഒഴിവാക്കാൻ, ശനിയാഴ്ചകളിൽ ഷൂസും  ചെരിപ്പും വാങ്ങുന്നത് കഴിവതും വേണ്ടെന്ന് വയ്ക്കാം.  

ഈ സ്ഥലത്ത് ഷൂസ്, ചെരിപ്പുകള്‍ വയ്ക്കരുത്  

പലപ്പോഴും ആളുകൾ ഷൂസും ചെരിപ്പും നാം കട്ടിലിനടിയിൽ വയ്ക്കാറുണ്ട്. എന്നാല്‍, വാസ്തു   
ശാസ്ത്രം പറയുന്നതനുസരിച്ച് നിങ്ങൾ ഉറങ്ങുന്ന കട്ടിലിനടിയിൽ ചെരിപ്പും ഷൂസും ഒരിക്കലും സൂക്ഷിക്കരുത്. ഇത്  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ഇതോടൊപ്പം ഭാര്യാഭർത്താക്കന്മാരുടെ ബന്ധം വഷളാകാനും ഇത് വഴിയൊരുക്കും.  

ഉപയോഗശൂന്യമായ ചെരിപ്പുകൾ ഉപേക്ഷിക്കാം, പക്ഷേ...  

ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. അവ നമുക്ക് ഉപേക്ഷിക്കാം, എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  കേടായ ഷൂസും ചെരിപ്പും ശനിയാഴ്ച ഉപേക്ഷിക്കാം...   

 

 
 
 
 

Trending News