Saturday Remedies: ശനിയാഴ്ചയെ ശനിദേവന്റെ അനുഗ്രഹം ലഭിക്കാനും ശനിദോഷം അകറ്റാനുമുള്ള ഏറ്റവും നല്ല ദിവസമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ ഈ ദിവസം ഹനുമാൻജിയെ ആരാധിക്കുന്നതിനും പ്രത്യേകതയുണ്ട്. ഈ ദിവസം ശനി ദേവനെ പൂർണ്ണ ഭക്തിയോടെ ആരാധിച്ചാൽ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് പറയുന്നത്.
ശനിദേവന്റെ അനുഗ്രഹം ലഭിക്കാൻ ശനിയാഴ്ച ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കണം. ജ്യോതിഷ പ്രകാരം ചില സാധനങ്ങൾ ശനിയാഴ്ച ആഗ്രഹിച്ചോ അല്ലെങ്കിൽ ഓർമ്മിക്കാതെയോ വാങ്ങാൻ പാടില്ലായെന്നാണ്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...
ശനിയാഴ്ച കടുകെണ്ണ വാങ്ങരുത് (Do not buy mustard oil on Saturday)
വിശ്വാസങ്ങൾ അനുസരിച്ച് ശനിയാഴ്ചകളിൽ കടുകെണ്ണ വാങ്ങുന്നത് ഒഴിവാക്കണം എന്നാണ്. കാരണം കടുകെണ്ണ ശനിയാഴ്ച വാങ്ങുന്നത് ശനി ദേവന്റെ ദോഷമുണ്ടാക്കും. ഇതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ശനിയാഴ്ച കടുകെണ്ണ വാങ്ങരുത്.
ഇരുമ്പ് കൊണ്ട് നിർമ്മിച്ച വസ്തുക്കൾ (things made of iron)
ജ്യോതിഷക്കാരുടെ അഭിപ്രായത്തിൽ ശനിയാഴ്ച ഇരുമ്പ് സാധനങ്ങൾ വാങ്ങാൻ പാടില്ല. ശനിയാഴ്ച ഇരുമ്പ് സാധനങ്ങൾ വാങ്ങുന്നത് ശനി ദേവിനെ ചൊടിപ്പിക്കുന്നു. ഇതുമൂലം ജോലിയിലും ബിസിനസ്സിലും പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ശനിയാഴ്ച ഇരുമ്പ് കൊണ്ട് നിർമ്മിച്ച വസ്തുക്കൾ ദാനം ചെയ്യുന്നത് മംഗളകരമാണ്. ശനിയാഴ്ചകളിൽ ആവശ്യക്കാർക്ക് ഇരുമ്പ് കൊണ്ട് നിർമ്മിച്ച സാധനങ്ങൾ ദാനം ചെയ്യുക.
Also Read: ശ്രദ്ധിക്കുക.. ഈ 5 കാര്യങ്ങൾ താഴെ വീഴുന്നത് അശുഭകരം! ശനി ദേവൻ കോപിക്കും
ശനിയാഴ്ച ഉപ്പ് വാങ്ങുന്നത് നിരോധിച്ചിരിക്കുന്നു (Buying salt on Saturday is prohibited)
ശനിയാഴ്ച ഉപ്പ് വാങ്ങുന്നതും നിരോധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ശനിയാഴ്ചയിൽ അബദ്ധത്തിൽ പോലും ഉപ്പ് വാങ്ങാൻ പാടില്ല. ശനിയാഴ്ച ആൽമരത്തിന് വെള്ളം ഒഴിക്കുന്നത് ഐശ്വര്യമായി കരുതുന്നു. ഇത് ചെയ്യുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും വളരെ വേഗം സഫലമാകും.
ശനിയാഴ്ച കറുത്ത എള്ള് വാങ്ങരുത് (Do not buy black sesame on Saturday)
ശനിയാഴ്ച കറുത്ത എള്ള് വാങ്ങുന്നത് അശുഭകരമായി കണക്കാക്കുന്നു. യഥാർത്ഥത്തിൽ ഈ ദിവസം ശനിദേവനെ കറുത്ത എള്ളും കടുകെണ്ണയും ഉപയോഗിച്ചാണ് ആരാധിക്കുന്നത്. എങ്കിലും ശനിയാഴ്ചകളിൽ കറുത്ത എള്ള് വാങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിന്ന് സന്തോഷം ഇല്ലാതാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...