Wallet and Money: ഈ സാധനങ്ങൾ അബദ്ധത്തിൽ പോലും പേഴ്സില്‍ വയ്ക്കരുത്, ദാരിദ്ര്യം ജീവിതം തകര്‍ക്കും

Wallet and Money:  വാസ്തു ശാസ്ത്രമനുസരിച്ച്, പണം  സൂക്ഷിക്കുന്ന രീതിയ്ക്ക്  ഏറെ പ്രാധാന്യമുണ്ട്.  പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത്  സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 12:03 AM IST
  • ഏതൊരു വ്യക്തിയും സാമ്പത്തിക അഭിവൃദ്ധി ആഗ്രഹിക്കുന്നു. തന്‍റെ പോക്കറ്റില്‍ നിറയെ പണം എപ്പോഴും ഉണ്ടാവണം എന്നാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്.
Wallet and Money: ഈ സാധനങ്ങൾ അബദ്ധത്തിൽ പോലും പേഴ്സില്‍ വയ്ക്കരുത്, ദാരിദ്ര്യം ജീവിതം തകര്‍ക്കും

Wallet and Money: പണം സൂക്ഷിക്കാനായി പേഴ്സ് കൈവശം വയ്ക്കുന്ന ആളുകളാണ് നാമെല്ലാവരും.  എന്നാല്‍, ഈ ചെറിയ പേഴ്സ്  പണത്തിന്‍റെ വരവും പോക്കും നിര്‍ണ്ണയിക്കുന്നതാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഒരു പക്ഷേ വിശ്വസിക്കില്ല....  

Also Read:  RBI: പരമാവധി ബാങ്ക് ബാലന്‍സ് സംബന്ധിച്ച് പുതിയ നിയമം പ്രഖ്യാപിച്ച് ആര്‍ബിഐ!! വാസ്തവം എന്താണ്? 

വാസ്തു ശാസ്ത്ര പ്രകാരം പണവും പണം സൂക്ഷിക്കുന്ന രീതിയും നമ്മുടെ പക്കല്‍  സമ്പത്ത്  നിലനിൽക്കുമോ എന്ന  കാര്യം തീരുമാനിക്കുന്നു.  പണം നന്നായി സൂക്ഷിക്കേണ്ടത് നമ്മുടെ വീട്ടില്‍ സമ്പത്ത് നിലനില്‍ക്കെണ്ടതിന് അനിവാര്യമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. 

Also read:  Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന്, ഈ രാശിക്കാര്‍ക്ക് ഏറെ ദോഷം 

ഏതൊരു വ്യക്തിയും സാമ്പത്തിക അഭിവൃദ്ധി ആഗ്രഹിക്കുന്നു. തന്‍റെ പോക്കറ്റില്‍ നിറയെ പണം എപ്പോഴും  ഉണ്ടാവണം എന്നാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്.  എന്നാല്‍, എല്ലാവരുടെയും സാമ്പത്തിക സ്ഥിതി  എന്നും ഒരേപോലെ ആയിരിക്കില്ല.  

വാസ്തു ശാസ്ത്രമനുസരിച്ച്, പണം  സൂക്ഷിക്കുന്ന രീതിയ്ക്ക്  ഏറെ പ്രാധാന്യമുണ്ട്.  പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത്  സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും. നേരെമറിച്ച്, പണം ശരിയായി സൂക്ഷിച്ചില്ല എങ്കില്‍ ധനദേവത നമ്മെ ഉപേക്ഷിച്ചു പോകാന്‍ അധിക സമയം വേണ്ടി വരില്ല....!!

വാസ്തു ശാസ്ത്ര പ്രകാരം പണം എങ്ങിനെ സൂക്ഷിക്കണം?

പണം നാമെല്ലാവരും പേഴ്സിലാണ്  സൂക്ഷിക്കാറുള്ളത്. എന്നാല്‍, നമുക്കറിയാം പണത്തോടൊപ്പം ചില പേപ്പറുകള്‍ കൂടി നാം പേഴ്സില്‍  സൂക്ഷിക്കാറുണ്ട്.  പഴയ പേപ്പർ ബില്ലുകൾ, രസീതുകൾ എന്നിവ..  എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ സാധങ്ങള്‍  ഒരിയ്ക്കലും പേഴ്സില്‍ സൂക്ഷിക്കരുത്. ഇത്തരം പേപ്പറുകള്‍ പണത്തോടോപ്പം സൂക്ഷിക്കുന്നത് വളരെ അശുഭകരമാണ്. ഇത്തരം സാധനങ്ങള്‍ പേഴ്സില്‍ സൂക്ഷിക്കുന്നതുവഴി  പണം നിലനില്‍ക്കില്ല.  ഇത് രാഹുവിന്‍റെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്നു, നമ്മുടെ നിത്യ ചിലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.   

മരുന്ന്, മൂര്‍ച്ചയുള്ള സാധനങ്ങള്‍  മുതലയവ  പേഴ്സില്‍ സൂക്ഷിക്കരുത്‌

വാസ്തു പ്രകാരം ഇരുമ്പ് വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കളായ ചെറിയ കത്തികൾ, ബ്ലേഡുകൾ മുതലായവ പേഴ്സിൽ ഒരിക്കലും സൂക്ഷിക്കരുത്.  ഇതുകൂടാതെ മരുന്നുകളും പേഴ്സിൽ ഒരിയ്ക്കലും സൂക്ഷിക്കാൻ പാടില്ല. ഇവ പേഴ്സിൽ സൂക്ഷിച്ചാൽ പണം നിലനില്‍ക്കില്ല എന്നാണ് വിശ്വാസം. 

കീറിയതും പഴകിയതുമായ പേഴ്സ് ഉപയോഗിക്കാന്‍ പാടില്ല

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  കീറിയ പേഴ്സ് ഒരിയ്ക്കലും  ഉപയോഗിക്കരുത്.  കീറിയ പേഴ്സ് ഉപയോഗിക്കുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, പേഴ്സ് കീറുകയോ പഴകുകയോ ചെയ്‌താല്‍ അത് ഉടന്‍ മാറ്റണം.  

നാണയങ്ങള്‍  കിലുങ്ങുന്ന ശബ്ദം പേഴ്സിൽ നിന്ന് വരരുത്.  

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  നാണയങ്ങള്‍ കിലുങ്ങുന്ന ശബ്ദം പേഴ്സിൽ നിന്ന് വരരുത്. ഈ ശബ്ദം ആശുഭമായി കണക്കാക്കുന്നു.   

പണം ക്രമമായി വയ്ക്കുക

വാസ്തു ശാസ്ത്ര പ്രകാരം പണം പേഴ്സിൽ ക്രമമായി സൂക്ഷിക്കണം. നാണയങ്ങൾ അവിടെയും ഇവിടെയും കിടക്കുന്നുണ്ടെങ്കിൽ, അത് സൂക്ഷിക്കുക. നാണയങ്ങള്‍ അലസമായി ഉപേക്ഷിക്കുന്നത്  കടം വര്‍ദ്ധിപ്പിക്കും. 

എന്താണ് ശുഭകരം
പണം സൂക്ഷിക്കുന്ന പേഴ്സില്‍ ലക്ഷ്മീദേവിയുടെ ചിത്രം സൂക്ഷിക്കുന്നത് ഏറ്റവും ശുഭകരമാണ്.  ദേവി  പണത്തിന്‍റെ ക്രമാതീതമായ ഒഴുക്ക്  തടയുമെന്നാണ് വിശ്വാസം  

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News