ആദ്യമായി ശബരിമലയിൽ ചെയ്യാൻ പാടില്ലാത്തത് എന്നു പറയുന്നത് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറരുത് എന്നതാണ്.
ശേഷം പമ്പാനദി മലിനമാക്കരുത്. പമ്പാ സദ്യക്കു ശേഷം എച്ചിലിലകള്‍ പമ്പാ നദിയില്‍ ഒഴുക്കരുത്. കൂടാതെ പമ്പയിലും സന്നിധാനത്തും ടോയിലെറ്റുകൾ ഉപയോഗിക്കുക.
Also read: തൊഴിൽ പ്രശ്നങ്ങൾ മാറാൻ വിഷ്ണുവിനെ മുറുകെ പിടിക്കുക...
പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്. കൂടാതെ വനനശീകരണത്തിനു കാരണമാകുന്ന ഒന്നും ചെയ്യരുത്.
കാനന പാതയില്‍ കര്‍പ്പൂരാരാധന നടത്തുന്നവരും അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്യുന്നവരും അതിനുശേഷം തീ അണയ്ക്കാൻ മറക്കാതിരിക്കുക. അല്ലെങ്കിൽ അതുവഴി കാട്ടുതീ ഉണ്ടാകാൻ കാരണമാകും.
ശബരിമലയില്‍ പ്ലാസ്റ്റിക് കവറുകള്‍ കുപ്പികള്‍ എന്നിവ ഉപയോഗിക്കരുത് ഇനി ഉപയോഗിച്ചാൽ തന്നെ അത് മലയിൽ വലിച്ചെറിയാതെ അത് തിരികെ കൊണ്ടുപോകുക.