ഏകാദശി വ്രതത്തിന് ഹിന്ദുമതത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് അധികമാസത്തിൽ വരുന്ന ഏകാദശി വളരെ ഫലദായകമായാണ് കണക്കാക്കപ്പെടുന്നത്. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. 2023 ഓഗസ്റ്റ് 12 ആധിക് ശ്രാവൺ കൃഷ്ണ പക്ഷത്തിലെ ഉദയ തിഥി ഏകാദശിയാണ്. ഈ ഏകാദശി ദിവസത്തിൽ സൂര്യൻ ഉദിക്കുന്ന സമയം തൊട്ടാണ് വ്രതം അനുഷ്ഠിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ പരമ ഏകാദശി വ്രതം ഓഗസ്റ്റ് 12 നാണ് ഇത്തവണ ആചരിക്കുന്നത്.
അധികമാസത്തിലെ പരമ ഏകാദശി വ്രതത്തിനെ പുരുഷോത്തമി ഏകാദശി എന്നും അറിയപ്പെടുന്നു. ആധിക് മാസത്തിന് പുരുഷോത്തം മാസം എന്നും പേരുണ്ട്. പരമ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് സന്തോഷവും ഐശ്വര്യവും സമ്പത്തും സമാധാനവും ലഭിക്കുന്നു. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനും സാധിക്കുന്നു. എന്നാൽ ഈ ദിവസം നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾക്കനുസരിച്ചാണ് ഫലം ലഭിക്കുന്നത്. അതായത് നിങ്ങളുടെ അശ്രദ്ധകൊണ്ടോ അറിവില്ലായ്മ കൊണ്ടോ സംഭവിക്കുന്ന ചില തെറ്റുകൾ ഈ വ്രതം എടുക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഫലത്തെ കുറയക്കുന്നു. അതിനാൽ വളരെ ശ്രദ്ധയോടെയും ഭക്തിയോടെയും എടുക്കേണ്ട ഏകാദശിയാണിത്.
ഈ തെറ്റുകൾ ഒരിക്കലും ചെയ്യരുത് ഫലം വിപരീതം
1. ഏകാദശി നാളിൽ ഭക്ഷണം നൽകാതെ നിങ്ങളുടെ വീട്ടിൽ എത്തുന്ന ആരെയും തിരിച്ചയയ്ക്കരുത്. അതിപ്പോൾ ഒരു വ്യക്തിയായാലും ജീവിയായലും എന്തെങ്കിലും തരത്തിലുള്ള ഭക്ഷണം കൊടുക്കുക. കാരണം ഈ ദിവസം പൂർവ്വികർ ഏത് രൂപത്തിലും വരാം എന്നാണ് പറയപ്പെടുന്നത്. അതിനാൽ ഭക്ഷണം കൊടുക്കുന്നതിലൂടെ അവരുടെ അനുഗ്രഹം നമുക്ക് ലഭിക്കും.
2. അതേസമയം തന്നെ നിങ്ങൾ പരമ ഏകാദശി വ്രതം ആചരിച്ചിട്ടുണ്ടെങ്കിൽ, ആരുടെയും വീട്ടിൽ നിന്ന് ഒന്നും കഴിക്കരുത്. വെള്ളം പോലും എടുക്കരുത്.
ALSO READ: ആഗസ്റ്റിൽ 2 രാജയോഗം; ഈ 3 രാശിക്കാർക്ക് സമ്പത്ത് കൊണ്ട് ആറാട്ട്!
3. ഏകാദശി നാളിൽ എന്തെങ്കിലും ആർക്കെങ്കിലും ദാനം ചെയ്യുന്നത് ശുഭകരമാണ്, എന്നാൽ ആരിൽ നിന്നും ദാനമായി ഒന്നും വാങ്ങുന്നത് നിങ്ങൾക്ക് ഗുണം ചെയ്യില്ല.
4. ഏകാദശി ദിനത്തിൽ സൂര്യോദയത്തിന് മുന്നേയായി ഉറക്കം ഉണരണം. അതിനു ശേഷം കുളിച്ച് ശുദ്ധിയായതിനു ശേഷമാണ് വ്രതം ആരംഭിക്കേണ്ടത്. അതുപോലെ ഉച്ചകഴിഞ്ഞ് ഉറങ്ങുന്നതും ഈ ദിവസം ചെയ്യാൻ പാടുള്ളതല്ല.
4. ഏകാദശി വ്രത ദിനത്തിൽ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുത്.
പരമ ഏകാദശി 2023 വ്രതാനുഷ്ഠാനം തീയ്യതിയും സമയവും
ഏകാദശി ആരംഭിക്കുന്ന ദിവസവും സമയവും - ഓഗസ്റ്റ് 11 ന് രാവിലെ 05.06 ന്
ഏകാദശി അവസാനിക്കുന്നത് - ഓഗസ്റ്റ് 12 ന് രാവിലെ 06.31 ന്
പരമ ഏകാദശി വ്രതാനുഷ്ഠാന തീയതി - 12 ഓഗസ്റ്റ് 2023
പരമ ഏകാദശി വ്രതാനുഷ്ഠാനം - ഓഗസ്റ്റ് 13-ന് രാവിലെ 05:49 മുതൽ 08:19 വരെ
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...