Guruvayur e-Hundi : ഗുരുവായൂരില്‍ ഇനി കാണിക്ക സ്കാൻ ചെയ്തും ഇടാം; ക്ഷേത്രത്തിൽ ഇ-ഭണ്ഡാരം സ്ഥാപിച്ചു

Guruvayur Temple e-Hundi : കാലാനുസൃതമായ ഈ മാറ്റത്തെ പുതുതലമുറ ഭക്തരും, മുഴുവൻ ഭക്തജനങ്ങളും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് 

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 06:52 PM IST
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) ഗുരുവായൂർ ദേവസ്വം ബോർഡും സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
  • കാലാനുസൃതമായ ഈ മാറ്റത്തെ പുതുതലമുറ ഭക്തരും, മുഴുവൻ ഭക്തജനങ്ങളും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ്
Guruvayur e-Hundi : ഗുരുവായൂരില്‍ ഇനി കാണിക്ക സ്കാൻ ചെയ്തും ഇടാം; ക്ഷേത്രത്തിൽ ഇ-ഭണ്ഡാരം സ്ഥാപിച്ചു

തൃശൂർ : വിശ്വപ്രസിദ്ധമായ ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഇ-ഭണ്ഡാരം സേവനും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) ഗുരുവായൂർ ദേവസ്വം ബോർഡും സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ക്യു ആർ കോഡ് സ്കാൻ ചെയ്തു കൊണ്ട് കാണിക്ക സമർപ്പിക്കാനാവശ്യമായ രണ്ട് ഇ-ഭണ്ഡാരങ്ങളുടെ സമർപ്പണമാണ് ഇന്ന് സെപ്റ്റംബർ 17ന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടന്നത്.

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ വിജയനും എസ്ബിഐ നെറ്റ്വർക്ക് ടു ജനറൽ മാനേജർ ടി.ശിവദാസും ചേർന്നാണ് സമർപ്പണ ചടങ്ങ് നിർവഹിച്ചത്. കാലാനുസൃതമായ ഈ മാറ്റത്തെ പുതുതലമുറ ഭക്തരും, മുഴുവൻ ഭക്തജനങ്ങളും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ പറഞ്ഞു.

ALSO READ : Sabarimala e-Kanikka | ശബരിമലയിൽ ഇനി കാണിക്ക ഗൂഗിൾ പേ വഴി സമർപ്പിക്കാം

എസ്ബിഐയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ വി.രമേഷ്, റീജിണൽ മാനേജർ എം.മനോജ് കുമാർ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളായ മനോജ് ബി നായർ, സി.മനോജ്, ദേവസ്വം ബോർഡ് അംഗവും ഗുരുവായൂർ ക്ഷേത്രം ഊരാളനുമായ മല്ലിശ്ശേരി പരശുരാമൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ , ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ് കുമാർ, രാധാകൃഷ്ണൻ, പി. ആർ. ഒ.വിമൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നേരത്തെ കഴിഞ്ഞ വർഷം ശബരിമലയിൽ സമാനമായി ഇ-കാണിക്ക സേവനം ഏർപ്പെടുത്തിയിരുന്നു. ഗൂഗിൾ പേ വഴി കാണിക്ക സമർപ്പിക്കാനുള്ള സേവനമായിരുന്നു  തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാപിച്ചത്. ബോർഡിന്റെ ഔദ്യോഗിക ബാങ്കായ ധനലക്ഷ്മി ബാങ്കുമായി ചേർന്നാണ് ദേവസ്വം ബോർഡ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനം, നിലയ്ക്കൽ ഉൾപ്പെടെയുള്ള തീർഥാടനത്തിന്റെ ഭാഗമായിട്ടുള്ള 22 വിവിധ ഇടങ്ങളിലാണ് QR കോഡ് സ്ഥാപിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News