Surya Budh Yuti: ബുധാദിത്യ യോഗത്താൽ 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

Surya Budh Yuti in Dhanu 2024: ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗത്തെ വളരെ ശുഭകരമായ ഒരു യോഗമായിട്ടാണ് കണക്കാക്കുന്നത്. സൂര്യനും ബുധനും ചേരുമ്പോൾ ബുധാദിത്യയോഗം ഉണ്ടാകുന്നു. ധനു രാശിയിൽ രൂപപ്പെടുന്ന ഈ യോഗം 3 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും.

Written by - Ajitha Kumari | Last Updated : Jan 5, 2024, 05:31 PM IST
  • ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗത്തെ വളരെ ശുഭകരമായ ഒരു യോഗമായിട്ടാണ് കണക്കാക്കുന്നത്
  • സൂര്യനും ബുധനും ചേരുമ്പോൾ ബുധാദിത്യയോഗം ഉണ്ടാകുന്നു
  • ധനു രാശിയിൽ രൂപപ്പെടുന്ന ഈ യോഗം 3 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും
Surya Budh Yuti: ബുധാദിത്യ യോഗത്താൽ 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

Budhaditya Yog 2024: 2024 ന്റെ തുടക്കം മുതൽ നിരവധി രാജയോഗങ്ങൾ രൂപപ്പെടുകയാണ്. പുതുവർഷത്തിൽ 3 ശുഭ യോഗങ്ങൾ ആരംഭിച്ചു, ഇപ്പോൾ 2024 ജനുവരി 7 മുതൽ ബുധാദിത്യ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. ഈ രാജയോഗം 2024 ജനുവരി 7 മുതൽ ജനുവരി 14 വരെ നീണ്ടുനിൽക്കും. ബുധൻ സംക്രമിച്ച് ധനു രാശിയിൽ പ്രവേശിക്കും. ധനു രാശിയിൽ സൂര്യൻ ഇതിനകമുണ്ട്. ബുധനും ആദിത്യനും ചേർന്ന് രൂപപ്പെടുന്ന ഈ രാജയോഗം  3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ഒരാഴ്‌ചയിൽ ഏതൊക്കെ രാശിക്കാർക്കാണ് ബുധാദിത്യ രാജയോഗം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

Also Read: ആദിത്യ മംഗള രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം കരിയറിൽ പുരോഗതി!

മേടം (Aries): സൂര്യനും ബുധനും കൂടിച്ചേർന്ന് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ പുരോഗതിയുണ്ടാകും. നിങ്ങൾക്ക് ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. പ്രധാനപ്പെട്ട ചില ജോലികളിൽ വിജയം കൈവരിക്കാൻ കഴിയും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന മത്സരാർത്ഥികൾക്ക് സന്തോഷവാർത്ത ലഭിച്ചേക്കാം. ആരോഗ്യം നല്ലതായിരിക്കും.

ഇടവം (Taurus): ബുധാദിത്യ യോഗം ഇടവ രാശിക്കാർക്ക് അനുകൂലമായ സ്വാധീനം ചെലുത്തും.  ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിത ച്ചനേട്ടം ലഭിച്ചേക്കാം. ബിസിനസ്സിൽ നിങ്ങൾക്ക് വിജയം ലഭിക്കും. സ്വന്തമായി ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആവശ്യമായ പിന്തുണ ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. വലിയ നേട്ടങ്ങൾ കൈവരിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും.

Also Read: പുതുവർഷത്തിലെ ശനിയുടെ വക്രഗതി ഈ രാശിക്കാരുടെ സ്വപ്‌നങ്ങൾ സഫലമാക്കും!

ധനു (Sagittarius): ധനു രാശിയിൽ രൂപം കൊള്ളുന്ന ഒരു യോഗമാണ്  ബുധാദിത്യ രാജയോഗം.  ഈ രാശിക്കാർക്ക് ഇത് പരമാവധി നേട്ടങ്ങൾ നൽകും. ബുധന്റെയും സൂര്യന്റെയും അനുഗ്രഹത്താൽ ഇത്തരക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങളുടെ യുക്തിബോധം കൂടുതൽ ശക്തമാകും. ആത്മവിശ്വാസം വർദ്ധിക്കും. സ്വാധീനം വർദ്ധിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. നിങ്ങൾക്ക് വലിയ ലാഭം നേടാൻ കഴിയും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News