Surya Rashi Parivartan: സൂര്യൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും!

Sun Gochar 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം ഈ 5 രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Oct 14, 2022, 01:29 PM IST
  • ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കും
  • തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം ഈ 5 രാശിക്കാർക്ക് ഗുണം ചെയ്യും
  • ഒക്ടോബർ 17 തിങ്കളാഴ്ച സൂര്യൻ തുലാം രാശിയിൽ സംക്രമിക്കും
Surya Rashi Parivartan: സൂര്യൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും!

Sun Transit in Libra 2022: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്.  ആത്മവിശ്വാസം, വിജയം, പിതാവ്, ഉപദേഷ്ടാവ്, ഊർജ്ജം എന്നിവയുടെ കരകനാണ് സൂര്യൻ. സൂര്യന്റെ ഈ സംക്രമണം 12 രാശിക്കാരെയും ബാധിക്കും. ഒക്ടോബർ 17 തിങ്കളാഴ്ച  സൂര്യൻ തുലാം രാശിയിൽ സംക്രമിക്കും, ഇവിടെ ഒരു മാസത്തോളം തുടരും. തുലാം രാശിയുടെ അധിപൻ ശുക്രനാണ്.  ശുക്രൻ ആഡംബരത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കാരകനാണ്. ശുക്രന്റെ രാശിയിൽ സൂര്യന്റെ പ്രവേശനം ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: ശുക്രൻ തുലാം രാശിയിൽ: നാലു ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ

ഇടവം (Taurus): സൂര്യന്റെ രാശിമാറ്റം ഇടവ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  സൂര്യൻ ഒക്ടോബർ 17 ന് ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. സൂര്യന്റെ സംക്രമം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയം ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ ജോലി, സ്ഥാനക്കയറ്റം എന്നിവ ലഭിക്കും. ബിസിനസിലും വൻ പുരോഗതിയുണ്ടാകും.  

ചിങ്ങം (Leo):  സൂര്യന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് അവരുടെ കരിയറിൽ ഗുണമുണ്ടാക്കും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തീർക്കും. ആരോഗ്യം നന്നായിരിക്കും. ജോലി സമ്മർദവും ആരോഗ്യവും നിങ്ങളെ അലറ്റിയേക്കാം. എങ്കിലും ജോലിയിൽ നേടാൻ കഴിയുന്ന വിജയം നിങ്ങൾക്ക് ആശ്വാസം നൽകും.

Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ

 

ധനു (Sagittarius): സൂര്യ സംക്രമണം ധനു രാശിക്കാർക്കും ഗുണകരമായ ഫലങ്ങൾ നൽകും. കരിയറുമായി ബന്ധപ്പെട്ട ചില നല്ല കാര്യങ്ങൾ ഈ സമയം നടക്കും. അതായത് ജോലിയിൽ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തമോ നിങ്ങൾക്ക് ലഭിക്കും. ശമ്പളം വർധിക്കാൻ സാധ്യത. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം. ബിസിനസിലും ലാഭമുണ്ടാകും.

മകരം (Capricorn):  സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുന്നത് മകരം രാശിക്കാർക്കും ഗുണം ചെയ്യും. ഇവരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ വിലമതിക്കും. ധനലാഭമുണ്ടാകും. 

Also Read: ശനി മകരം രാശിയിൽ: വെറും 10 ദിവസം മാത്രം.. ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

 

മീനം (Pisces): സൂര്യന്റെ രാശിമാറ്റം മീനരാശിക്കാർക്കും വളരെ ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും. ഇത്തരക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുകയും എല്ലാ ജോലികളും പൂർത്തീകരിക്കുകയും ചെയ്യും. ഇവർക്കും ധനലാഭമുണ്ടാകുമെങ്കിലും ധനനഷ്ടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News