Kubera Rajayoga: കുബേര രാജയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Jupiter Transit 2024: ജ്യോതിഷ പ്രകാരം ജാതകത്തിലെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപൻ സ്വന്തം രാശിയിലോ ഉയർന്ന രാശിയിലോ നിൽക്കുമ്പോഴാണ് കുബേരയോഗം രൂപപ്പെടുന്നത്.  

Written by - Ajitha Kumari | Last Updated : Jul 14, 2024, 11:28 PM IST
  • ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങളിൽ ദേവഗുരു വ്യാഴത്തിൻ്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്
  • വ്യാഴത്തിന് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ 13 മാസമെടുക്കും
Kubera Rajayoga: കുബേര രാജയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Kubera Yoga: ഒരു വ്യക്തിയുടെ ജാതകത്തിൽ രൂപപ്പെടുന്ന യോഗങ്ങൾ അവരുടെ ജീവിതത്തെ ബാധിക്കും. വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കുന്നത് കുബേര രാജയോഗം  സ്ടിഷ്ടിക്കും. 

Also Reasd: വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം രാജകീയ ജീവിതവും!

 

 

ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങളിൽ ദേവഗുരു വ്യാഴത്തിൻ്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.  വ്യാഴത്തിന് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ 13 മാസമെടുക്കും. സന്തോഷം-ഐശ്വര്യം, സമ്പത്ത്-മഹത്വം, ബഹുമാനം എന്നിവയുടെ കാരകനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. വ്യാഴം അതിൻ്റെ ചലനം മാറ്റുമ്പോഴെല്ലാം12 രാശികളിലും കാണും.

വ്യാഴം 2025 മെയ് വരെ ഇവിടെ തുടരും. വ്യാഴത്തിന്റെ ഇടവ രാശിയിലെ സംക്രമണം 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. അതിലൂടെ കുബേര രാജയോഗം രൂപപ്പെടും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: സൂര്യ കൃപയാൽ സ്പെഷ്യൽ രാജയോഗം; ഇവർ ശരിക്കും മിന്നിത്തിളങ്ങും!

ജാതകത്തിൽ കുബേരയോഗം എങ്ങനെ?

വൈദിക ജ്യോതിഷ പ്രകാരം, ജാതകത്തിൻ്റെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപൻ സ്വന്തം രാശിയിലോ ഉയർന്ന രാശിയിലോ നിൽക്കുമ്പോൾ ഒരു വ്യക്തിയുടെ ജാതകത്തിൽ കുബേരയോഗം രൂപപ്പെടുന്നു എന്നാണ് പറയുന്നത്. രാശിയിൽ മാറ്റം വരികയോ രണ്ടാം ഭാവാധിപന്മാരുടെയും പതിനൊന്നാം ഭാവത്തിൻ്റെയും അധിപൻമാരുടെ കൂടിച്ചേരൽ ഉണ്ടാകുകയോ ചെയ്യുമ്പോൾ കുബേരയോഗം രൂപപ്പെടുന്നു. ഇവർക്ക് ഈ സമയം ഭൗതിക സുഖങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല. ബിസിനസ്സിൽ പുരോഗതി നേടുകയും രാജാക്കന്മാരെപ്പോലെ ആഡംബരപൂർണ്ണമായ ജീവിതം നയിക്കുകയും ചെയ്യും.

Also Read: 82 ദിവസങ്ങൾക്ക് ശേഷം ശനി ചതയം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാരുടെ ആസ്തി കുതിച്ചുയരും!

 

മേടം (Aries): വ്യാഴത്തിൻ്റെ സംക്രമത്താൽ രൂപപ്പെടുന്ന കുബേരയോഗം ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം നൽകും, ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവിന്റേയും സ്ഥാനക്കയറ്റത്തിൻ്റെയും ആനുകൂല്യം ലഭിക്കും, 2025 മെയ് വരെ നിങ്ങൾക്ക് വ്യാഴത്തിന്റെ സ്പെഷ്യൽ കൃപയുണ്ടാകും. വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരവും സമാധാനപൂർണവുമാകും,  തൊഴിൽരംഗത്ത് പുരോഗതി, അപ്രതീക്ഷിത സാമ്പത്തിക നേട്ടം, മാർക്കറ്റിംഗ്, ബാങ്കിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഭാഗ്യനേട്ടം, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ബിസിനസ്സിൽ ലാഭം, ദീർഘകാലമായി കെട്ടിക്കിടക്കുന്ന ഒരു പ്രോജക്റ്റ് പൂർത്തിയാകാം, വിദ്യാഭ്യാസ രംഗത്തും മികച്ച വിജയം കൈവരിക്കാൻ കഴിയും

ചിങ്ങം (Leo): കുബേരയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് അനുകൂലമായേക്കാം. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, ഏതെങ്കിലും മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാൻ യോഗമുണ്ടാകും,  രാജ്യത്തിനകത്തും പുറത്തും യാത്ര പോകാൻ യോഗം, ബിസിനസുകാർക്ക് ഈ സമയം വലിയ ഇടപാട് ലഭിക്കും, ജോലിയിൽ വിജയം, പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും

Also Read: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!

 

കർക്കടകം (Cancer): കുബേര രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ശുഭപ്രതീക്ഷ നൽകും, പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെട്ടേക്കാം, വിദേശ നിക്ഷേപത്തിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും, തൊഴിൽരംഗത്ത് മാറ്റങ്ങൾ, ഔദ്യോഗിക ജീവിതത്തിൽ പുരോഗതി, ബിസിനസുകാർക്ക് നല്ലൊരു ഡീൽ ലഭിക്കും, സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് ലാഭം, വാതുവെപ്പ്, ലോട്ടറി ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ എന്നിവ അവസാനിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന തിരക്കിലാണെങ്കിൽ വിജയമുണ്ടാകും, വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം സഫലമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News