Viprit Raj Yog: കന്നിരാശിയിൽ വിപരീത രാജയോ​ഗം; ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ശുഭമോ അശുഭകരമോ ആയ യോഗ രൂപപ്പെടുന്നു. ചൊവ്വയുടെ പ്രവേശനം മൂലമുണ്ടാകുന്ന വിപരീത രാജയോഗം സെപ്റ്റംബർ 18 വരെ കന്നിരാശിയിൽ തുടരും.

Written by - Zee Malayalam News Desk | Last Updated : Sep 2, 2023, 07:32 PM IST
  • തുലാം രാശിക്കാർക്ക് ഈ വിപരീത രാജയോ​ഗം വളരെ ഗുണകരമാണ്.
  • സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
  • ചെലവുകൾ നിയന്ത്രണത്തിലായിരിക്കും.
Viprit Raj Yog: കന്നിരാശിയിൽ വിപരീത രാജയോ​ഗം; ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

Viprit Raj Yog: ഓഗസ്റ്റ് 18 ന് ചൊവ്വ കന്നിയിൽ പ്രവേശിച്ചിരുന്നു. ഇതോടെ കന്നിരാശിയിൽ വിപരീത രാജയോഗം രൂപപ്പെട്ടു. സെപ്തംബർ 18 വരെ കന്നിരാശിയിൽ ചൊവ്വയുടെ പ്രവേശനത്താൽ രൂപപ്പെട്ട വിപരീത രാജയോഗം നിലനിൽക്കും. കന്നിരാശിയിൽ ഈ വിപരീത രാജയോഗം രൂപപ്പെട്ടത് ചില രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. സെപ്റ്റംബർ 18 വരെ വിപരീത രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യും എന്ന് നോക്കാം...

മേടം: ചൊവ്വയുടെ പ്രവേശനത്താൽ രൂപപ്പെട്ട വിപരീത രാജയോഗം മേടം രാശിക്കാർക്ക് ഗുണകരമാണ്. ഈ രാശിക്കാർക്ക് നിയമപരമായ കാര്യങ്ങളിൽ നല്ല വാർത്തകൾ ലഭിക്കും. കരിയറിൽ ഉണ്ടാക്കിയ പദ്ധതികൾ വിജയിക്കും. എതിരാളികൾക്ക് നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല. സമൂഹത്തിൽ സ്ഥാനമാനങ്ങൾ വർദ്ധിക്കും.

Also Read: Astro News: ധനം, പദവി, പ്രശസ്തി: ഗുരുവിന്റെ അനുഗ്രഹത്താൽ, ഈ രാശിക്കാർക്ക് സുവർണ്ണനേട്ടം

കർക്കടകം: കർക്കടക രാശിക്കാർക്ക് വിപരീത രാജയോ​ഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. നിങ്ങൾ തൊഴിൽ രംഗത്ത് വിജയം കൈവരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ഈ സമയത്ത്, നിങ്ങൾ പൂർണ്ണ ആത്മവിശ്വാസത്തോടെ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വരും.

തുലാം: തുലാം രാശിക്കാർക്ക് ഈ വിപരീത രാജയോ​ഗം വളരെ ഗുണകരമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചെലവുകൾ നിയന്ത്രണത്തിലായിരിക്കും. ഈ സമയത്ത് ബിസിനസ്സുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. പ്രശ്നങ്ങളെ എളുപ്പത്തിൽ തരണം ചെയ്യും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News