)
Sun Transit 2024: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. സൂര്യന്റെ ഉച്ച രാശിയാണ് മേടം. നിലവിൽ സൂര്യൻ വ്യാഴത്തിന്റെ രാശിയായ മീനത്തിലാണ്. ഇത് ഏപ്രിൽ 13 ന് ചൊവ്വയുടെ ശക്തി ഗ്രഹമായ മേടത്തിൽ പ്രവേശിക്കും.
സൂര്യന്റെ ശുഭ സ്ഥിതി ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. മെയ് 13 വരെ സൂര്യൻ മേടത്തിൽ തുടരും. സൂര്യൻ മേടത്തിൽ പ്രവേശിക്കുമ്പോൾ വരുന്ന 30 ദിവസം ഏതൊക്കെ രാശിക്കാർക്ക് ഗുണം നൽകും അറിയാം...
മിഥുനം (Gemini): സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. നിങ്ങൾക്ക് പല മേഖലയിൽ നിന്നും വരുമാനം ഉണ്ടാകും. ജോലിയിൽ നിങ്ങളുടെ കഴിവുകൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ജീവിതപങ്കാളിയുമായി നല്ല സമയം ചിലവഴിക്കാൻ കഴിയും.
ചിങ്ങം (Leo): മേടത്തിൽ സൂര്യന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്കും വളരെ നല്ലതായിരിക്കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ഭാഗ്യം കൂടെയുണ്ടാകും. വിദ്യാർത്ഥികൾക്ക് സമയം നല്ലതായിരിക്കും.
മേടം (Aries): മേട രാശിയിലേയ്ക്ക് ആണല്ലോ സൂര്യന്റെ രാശിമാറ്റം അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ ലഭിക്കും. സൂര്യന്റെയും വ്യാഴത്തിന്റെയും പ്രഭാവം കരിയറിൽ നേട്ടമുണ്ടാക്കും. പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബോണ്ട് ശക്തമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.