Surya Gochar: ജൂലൈ 17 വരെ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ, ലഭിക്കും വൻ നേട്ടങ്ങൾ!

Sun Transit 2023: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ജൂണിൽ സൂര്യൻ മിഥുന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്.  ജൂലൈ 17 വരെ ഏത് രാശിക്കാർക്ക് പെട്ടെന്ന് ധനലാഭം ലഭിക്കുമെന്ന് നമുക്ക് നോക്കാം.

Written by - Ajitha Kumari | Last Updated : Jun 23, 2023, 11:34 AM IST
  • ജ്യോതിഷം അനുസരിച്ച് ചില ഗ്രഹങ്ങൾ അവയുടെ നിശ്ചിത സമയങ്ങളിൽ രാശി മാറാറുണ്ട്
  • എല്ലാ മാസവും സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും
Surya Gochar: ജൂലൈ 17 വരെ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ, ലഭിക്കും വൻ നേട്ടങ്ങൾ!

Surya Gochar 2023 Good Effect: ജ്യോതിഷം അനുസരിച്ച് ചില ഗ്രഹങ്ങൾ അവയുടെ നിശ്ചിത സമയങ്ങളിൽ രാശി മാറാറുണ്ട്. എല്ലാ മാസവും സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. ജൂണിൽ മിഥുന രാശിയിൽ പ്രവേശിച്ച സൂര്യൻ ജൂലൈ 17 വരെ ഈ രാശിയിൽ തുടരും. മിഥുന രാശിയിൽ ബുധന്റെ ആധിപത്യമുണ്ടാകും. ബുധനും സൂര്യനും തമ്മിലുള്ള സൗഹൃദം ഈ സമയം ചില ആളുകൾക്ക് വളരെ ഗുണം ചെയ്യും. ഇവർക്ക് പെട്ടെന്ന് ധനലാഭം ലഭിക്കുകയും സമ്പത്ത് വർദ്ധിക്കുകയും ചെയ്യും.

Also Read: ലക്ഷ്മീദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വാൻ സമ്പൽസമൃദ്ധി!

കന്നി (Virgo):  ജ്യോതിഷ പ്രകാരം മിഥുന രാശിയിലെ സൂര്യന്റെ പ്രവേശനം കന്നി രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും.  സൂര്യന്റെ രാശിയിലെ മാറ്റം മൂലം ആളുകൾക്ക് ഈ കാലയളവിൽ തൊഴിൽ ബിസിനസ്സ് എന്നിവയിൽ മികച്ച വിജയം നേടാൻ കഴിയും. സൂര്യൻ ഈ രാശിയുടെ പത്താം ഭാവത്തിൽ സഞ്ചരിക്കും ജൂലൈ 17 വരെ ഇവിടെ നിൽക്കും.  അത്തരമൊരു സാഹചര്യത്തിൽ പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. മീഡിയ, മാർക്കറ്റിംഗ്, ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ കാലയളവിൽ പ്രയോജനം ലഭിക്കും. ബിസിനസുകാർക്കും ഇത് നല്ല സമയമാണ്. ബിസിനസ്സ് വിപുലീകരിക്കാൻ സാധിക്കും.

ചിങ്ങം (Leo):  ഈ രാശിക്കാർക്ക് സൂര്യന്റെ സംക്രമം ശുഭകരവും ഫലദായകവുമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ സംക്രമം നടക്കാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഇത് മാത്രമല്ല വിവാഹിതർക്ക് കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. വ്യവസായികൾക്കും ഈ സമയം അനുകൂലമാണ്.

Also Read:  Crime News: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

ധനു (Sagittarius):  മിഥുന രാശിയിൽ സൂര്യ സംക്രമം ധനു രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ധനു രാശിയുടെ ഏഴാം ഭാവത്തിലാണ് സൂര്യൻ സഞ്ചരിക്കാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. കൂടാതെ നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ വിജയം കൈവരിക്കും. പ്രണയ ജീവിതവും നല്ലതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News