Govardhan Puja 2021: ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിച്ചതിന് ശേഷം അടുത്ത ദിവസം ഗോവർദ്ധൻ പൂജയാണ് (Govardhan Puja). ഗോവർദ്ധൻ പൂജയുടെ ദിവസം ശ്രീകൃഷ്ണൻ (Lord Shrikrishna, ഗോവർദ്ധൻ പർവ്വതത്തോടൊപ്പം ഇന്ദ്രദേവൻ, വരുൺ ദേവൻ, അഗ്നിദേവൻ എന്നിവരെയും ആരാധിക്കുന്നു.
ഈ ദിവസം കൃഷ്ണഭഗവാന് പലതരം വിഭവങ്ങൾ നിവേദിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യുന്നു. ഈ ദിവസം 56 ഭോഗ് (56 വിഭവങ്ങൾ) ഭഗവാന് സമർപ്പിക്കുന്നു. ഈ ദിവസം ഭഗവാൻ കൃഷ്ണൻ തന്റെ ഒരു ചെറുവിരലിനാൽ ഗോവർദ്ധൻ പർവതത്തെ (govardhan Puja) മുഴുവൻ ഉയർത്തി, തന്റെ ഗ്രാമവാസികളെ ഇന്ദ്രദേവനിൽ നിന്ന് സംരക്ഷിച്ചുവെന്നാണ് വിശ്വാസം. ഈ പൂജ ഇന്ന് (നവംബർ 5, 2021) നടക്കും.
ഇന്ദ്രന്റെ അഹംഭാവം തകർന്നു (Indra's ego was broken)
ഒരു വിരൽ കൊണ്ട് ഗോവർദ്ധൻ പർവതത്തെ ഉയർത്തി ഇന്ദ്രന്റെ അഹംഭാവത്തെ ഭഗവാൻ കൃഷ്ണൻ തകർത്തു. ഇന്ദ്ര ദേവന് അഹംങ്കാരം മൂത്ത് ഗോകുലത്തിൽ ധാരാളം മഴ പെയ്യിച്ചിരുന്നു. ഇതിനെത്തുടർന്ന് കൊടുങ്കാറ്റിൽ നിന്ന് ജീവൻ രക്ഷിക്കാൻ ഗോകുലത്തിലെ ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. അപ്പോൾ കൃഷ്ണൻ തന്റെ ചെറുവിരലുകൊണ്ട് ഗിരിരാജപർവ്വതം മുഴുവൻ ഉയർത്തി. ഇതിനുശേഷം ഗോകുലക്കാർ ഈ പർവതത്തിനടിയിൽ അഭയം പ്രാപിച്ചു. അന്നുമുതൽ ഗോവർദ്ധൻ പൂജ എന്ന ആചാരം നടന്നുവരുന്നു. ഈ ദിവസം വീടുകളിൽ ചാണക് കൊണ്ട് ഗോവർദ്ധൻ പർവ്വതം ഉണ്ടാക്കി ആരാധിക്കുന്നു. ഒപ്പം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അന്നയൂട്ടുമുണ്ട്.
ഗോവർദ്ധൻ പൂജയുടെ നല്ല സമയം (auspicious time of govardhan puja)
ഗോവർദ്ധൻ പൂജയുടെ (Govardhan Puja 2021 Shubh Muhurat) നല്ല സമയം രാവിലെ 06:35 മുതൽ 08:47 വരെ ആയിരിക്കും. അതുപോലെ ഉച്ചകഴിഞ്ഞ് 03:21 മുതൽ വൈകുന്നേരം 05:33 വരെ ശുഭമുഹൂർത്തം ഉണ്ടാകും.
Also Read: November 2021 Money Horoscope: ഈ 4 രാശിക്കാർക്ക് നവംബർ മാസം ദോഷകരമായേക്കാം, ആർക്കൊക്കെ?
ഇതുപോലെ ആരാധിക്കുക
ഗോവർദ്ധൻ പൂജ ദിവസം ഗോവർദ്ധൻ പർവ്വതത്തെ കൂടാതെ, പശു, കാള, പോത്ത്, ഭഗവാൻ വിശ്വകർമ്മാവ്, ശ്രീകൃഷ്ണൻ എന്നിവരെയും ആരാധിക്കുന്നു. ഇതിനായി വീടിനു മുന്നിൽ ചാണകം കൊണ്ട് ഗോവർദ്ധൻ പർവതത്തിന്റെ ആകൃതി ഉണ്ടാക്കി പൂക്കൾ കൊണ്ട് അലങ്കരിക്കുക. ധൂപ-ദീപം, വെള്ളം എന്നിവ സമർപ്പിക്കുന്നു.
തുടർന്ന് ഗോവർദ്ധൻ പർവതത്തിലേക്ക് പാൽ, തൈര്, ഗംഗാജലം, തേൻ എന്നിവ ഒഴിച്ച് മൺവിളക്ക് സമർപ്പിക്കുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ അലങ്കരിച്ച് ആരാധിക്കുന്നു. ഗോവർദ്ധൻ പൂജയുടെ കഥ വായിച്ചതിനുശേഷം അവർ ഗോവർദ്ധനത്തിന്റെ 7 പ്രദക്ഷിണം ചെയ്യുന്നു. 56 ഭഗവാൻ കൃഷ്ണനു ഭോഗ് സമർപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...