Guru Margi 2022: വ്യാഴം വക്രഗതിയിൽ; ഈ രാശിക്കാർക്ക് ഇന്നുമുതൽ മോശ സമയം!

Jupiter Retrograde 2022: ജ്യോതിഷ പ്രകാരം 2022 ഏപ്രിൽ 13 ന് വ്യാഴം മീനരാശിയിൽ പ്രവേശിച്ചു. ജൂലൈ 24 ന് വ്യാഴം ഈ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി.  

Written by - Ajitha Kumari | Last Updated : Nov 24, 2022, 01:23 PM IST
  • വ്യാഴം വക്രഗതിയിൽ
  • ഈ രാശിക്കാർക്ക് തുടങ്ങും മോശ സമയം
  • ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്
Guru Margi 2022: വ്യാഴം വക്രഗതിയിൽ; ഈ രാശിക്കാർക്ക് ഇന്നുമുതൽ മോശ സമയം!

Guru Margi 2022: ജ്യോതിഷ പ്രകാരം 2022 ഏപ്രിൽ 13 ന് വ്യാഴം മീനരാശിയിൽ പ്രവേശിച്ചു. ജൂലൈ 24 ന് വ്യാഴം ഈ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി.  ഇന്ന് മുതൽ അതായത് നവംബർ 24 മുതൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ സമയത്ത് ചില രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ ലഭിക്കും. എന്നാൽ ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ജാഗ്രത പാലിക്കേണ്ടതെന്ന് നമുക്ക് നോക്കാം...

Also Read: വ്യാഴം മീനരാശിയിൽ നേർരേഖയിൽ; വരുന്ന 5 മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ! 

കുംഭം (Aquarius)

ദേവഗുരു വ്യാഴം ഈ രാശിചക്രത്തിന്റെ രണ്ടാം ഭാവത്തിൽ നാളെ സഞ്ചരിക്കാൻ തുടങ്ങും.  മീനരാശിയിലേക്കുള്ള വ്യാഴത്തിന്റെ ഈ നേർരേഖയിലേക്കുള്ള ചലനം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും.  എല്ലാക്കാര്യങ്ങളേയും നിങ്ങൾക്ക് നിയന്തിക്കാൻ കഴിഞ്ഞുവെന്ന് വരില്ല.  എന്നാൽ സാമ്പത്തിക സ്ഥിതിയിൽ കുറവുണ്ടാകില്ല. ബന്ധുക്കളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.

ധനു (Sagittarius): 

ജ്യോതിഷ പ്രകാരം വ്യാഴം ഈ രാശിയുടെ നാലാം ഭാവത്തിലാണ് സഞ്ചരിക്കാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഈ രാശിക്കാരുടെ ജീവിതത്തിൽ വന്നേക്കാം. പല കാര്യങ്ങളിലും ധനഗുണം ഉണ്ടാകും.  ഈ സമയത്ത് നിങ്ങൾക്ക് മാനസികവും ശാരീരികവുമായ സമ്മർദ്ദം അനുഭവിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.

Also Read: Shukra Gochar 2022: ഈ രാശിക്കാർക്ക് അടുത്തമാസം അടിപൊളി സമയം, ലഭിക്കും വൻ സമ്പത്ത്!

തുലാം (Libra):

ഈ രാശിയുടെ ആറാം ഭാവത്തിലാണ് വ്യാഴം സംക്രമിക്കാൻ പോകുന്നത്.  ഇത് ശത്രുവിന്റെ ഭവനമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് തുലാം രാശിക്കാർ അൽപം ശ്രദ്ധയോടെയിരിക്കണം.  നിങ്ങളുടെ കൂടെയുള്ളവർ അവസരം മുതലെടുത്ത് നിങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കും സൂക്ഷിക്കുക.    

ചിങ്ങം (Leo):

ദേവഗുരു ബൃഹസ്പതി നവംബർ 24ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഈ സമയത്ത, വ്യാഴം ചിങ്ങത്തിന്റെ എട്ടാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകാം. ഈ സമയത്ത് നല്ല ജാഗ്രത വേണം.  അല്ലെങ്കിൽ ഏതെങ്കിലും പ്രശ്നങ്ങളിൽ ചെന്നുപെടാം. കോടതി കാര്യങ്ങളിൽ ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News