വാലൻന്റൈൻ വീക്ക് ഇന്നലെ ഫെബ്രുവരി 7 ന് ആരംഭിച്ചിരുന്നു. ഇന്ന് പ്രൊപ്പോസ് ഡേ ആണ്. അതായത് നിങ്ങളുടെ പ്രണയം പ്രണയിതാവിനോട് തുറന്ൻ പറയാനുള്ള ദിവസം. വാലന്റൈൻസ് വീക്കിന്റെ രണ്ടാം ദിവസം ആളുകൾ തങ്ങളുടെ പ്രണയവികാരങ്ങൾ അവരുടെ പ്രിയപ്പെട്ടവരോട് പ്രകടിപ്പിക്കുന്ന ദിവസമായാണ് അറിയപ്പെടുന്നത്. . ഒരു പ്രണയബന്ധത്തിന്റെ ഏറ്റവും മുഖ്യമായ നാഴിക കല്ലായി പ്രൊപ്പോസ് ദിനത്തെ കണക്കാക്കുന്നു. ഒരു ചെറിയ ഗിഫ്റ്റ് നൽകി മിക്കവരും തങ്ങളുടെ പ്രണയ്താവിനോട് ഇഷ്ടം തുറന്ന് പറയും. കൂടാതെ ഒരു പ്രണയാതുരമായ നിമിഷങ്ങൾ ഇരുവരും കൈമാറും. ചിലർ ഒരു ചെറിയ റൊമാന്റിക് യാത്രയോ മറ്റും നടത്തും. ഇതെല്ലാം ഇനി ഒരുമിച്ചുള്ള പ്രണയാർദ്രമായ ജീവിത യാത്രയുടെ തുടക്കമായി കരുതുന്നു. ഈ രാശിക്കാർക്ക് ഇത് പ്രണയം തുറന്ന് പറയാൻ ഏറ്റവും ഉത്തമമായ സമയമാണ്.
മേടം
മേട രാശിയിൽ ജനിച്ചവർക്ക് ഈ ദിവസം പ്രണയം പങ്കുവെക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ്. ഈ ദിവസം അതിസുന്ദരമായ ചിലവഴിച്ചാൽ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. കൂടാതെ ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ഈ ദിവസം സഹായിക്കുമെന്നാണ് വിശ്വാസം.
ALSO READ: Valentines Atsro: വാലന്റൈന്‍സ് ദിനത്തില്‍ ഈ രാശിക്കാർക്ക് പ്രണയസാഫല്യം
കർക്കിടകം
കർക്കിടകം രാശിയിൽ ജനിച്ചവർ കൂടുതൽ സമയം നിങ്ങളുടെ പങ്കാളിയോടൊപ്പം ചിലവഴിക്കാൻ ശ്രമിക്കുക. ഇത് ദമ്പതികൾ തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത വർധിപ്പിക്കാനും, കുടുംബത്തിൽ സന്തോഷം കൊണ്ട് വരാനും സഹായിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഏറ്റവും ഉത്തമമായി സമയമാണിത്. പ്രണയ ബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള സ്നേഹം ഈ സമയം പതിന്മടങ്ങ് വർധിക്കും. കുടുംബത്തിലും ജീവിതത്തിലും ആവോളം സന്തോഷം ഉണ്ടാകുകയും ചെയ്യും. എന്നാൽ പങ്കാളികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
കന്നി
കന്നി രാശിക്കാർക്ക് ഇത് തങ്ങളുടെ പ്രണയം സഫലമാകുന്ന സമയമാണ്. നിങ്ങൾക്ക് പ്രണയം തോന്നുന്നവരോട് പ്രണയം തുറന്ന് പറയാൻ പറ്റിയ സമയമാണിത്. നിങ്ങൾക്ക് ഒരു പ്രണയ ബന്ധം ഉണ്ടെങ്കിൽ അതിലെ സ്നേഹം ഈ സമയം വർധിക്കുകയും ചെയ്യും.
മകരം
മകരം രാശിയിൽ ജനിച്ചവർക്ക് നിലവിൽ തങ്ങളുടെ പങ്കാളികളുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഈ സമയത്ത് പരിഹരിക്കാൻ കഴിയും. നിങ്ങൾക്ക് ഇതുവരെയും നിങ്ങളുടെ മനസിന് ചേർന്ന പങ്കാളിയെ ലഭിച്ചില്ലെങ്കിൽ ഈ ദിവസം നിലക്ക് ഒരു നല്ല പങ്കാളിയെ ലഭിക്കാൻ സാധ്യത കൂടുതലാണ്.
മീനം
മീനം രാശിയിൽ ജനിച്ച അവിവാഹിതരായ ആളുകൾക്ക് പുതിയ കല്യാണ ആലോചനകൾ വരാൻ സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയം പറയാനും ഈ ദിവസം ഉത്തമമാണ്. ഈ ദിവസം ആരംഭിക്കുന്ന പ്രണയബന്ധം ജീവിതക്കാലം മുഴുവൻ തുടരാനും സാധ്യത കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...