Vastu Tips: ഓടുന്ന കുതിരകളുടെ ചിത്രമുണ്ടോ? ഫലം ഇതാണ്

വാസ്തു പ്രകാരം ഓടുന്ന ഏഴ് കുതിരകളുടെ ചിത്രം വീട്ടിൽ വയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്ഥിരോത്സാഹം, നേട്ടം, വിശ്വസ്തത, വിജയം, ശക്തി, സ്വാതന്ത്ര്യം, വേഗത എന്നിങ്ങനെ പല കാര്യങ്ങളെയും കുതിര സൂചിപ്പിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 30, 2022, 07:36 AM IST
  • ഈ ചിത്രം വീട്ടിലോ ഓഫീസിലോ വയ്ക്കുന്നതിലൂടെ പുരോഗതി ഉണ്ടാകും എന്നാണ് വിശ്വാസം.
  • എല്ലാ പ്രവൃത്തിയിലും വിജയമുണ്ടാകും.
  • പുരോഗതിയുടെ പാതയിൽ ഒരു തടസ്സവുമുണ്ടാകില്ല.
  • ഈ ചിത്രത്തിൽ നിന്ന് പോസിറ്റീവ് എനർജി ലഭിക്കുന്നു.
Vastu Tips: ഓടുന്ന കുതിരകളുടെ ചിത്രമുണ്ടോ? ഫലം ഇതാണ്

ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരാൻ വാസ്തു ശാസ്ത്രത്തിൽ പല തരത്തിലുള്ള മാർഗങ്ങൾ പറയുന്നുണ്ട്. അതിലൊന്ന് ചിത്രകലയുമായി ബന്ധപ്പെട്ടതാണ്. മനോഹരമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച വീടുകൾ കാണാൻ തന്നെ ഒരു ഐശ്വര്യമാണ്. വീടിന്റെ ചുമരുകൾ ഭം​ഗിയാക്കുക മാത്രമല്ല ഓരോ വ്യക്തിയുടേയും ജീവതത്തിൽ സന്തോഷം കൊണ്ടുവരാനും ഈ ചിത്രങ്ങൾക്ക് സാധിക്കുന്നു. നിങ്ങളുടെ ചുറ്റുപാട് കൂടുതല്‍ പോസിറ്റീവാക്കാന്‍ ചിത്രങ്ങള്‍ക്ക് സാധിക്കും. 

വാസ്തു പ്രകാരം ഓടുന്ന ഏഴ് കുതിരകളുടെ ചിത്രം വീട്ടിൽ വയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്ഥിരോത്സാഹം, നേട്ടം, വിശ്വസ്തത, വിജയം, ശക്തി, സ്വാതന്ത്ര്യം, വേഗത എന്നിങ്ങനെ പല കാര്യങ്ങളെയും കുതിര സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഇവ എവിടെ വയ്ക്കുന്നു, എങ്ങനെ വയ്ക്കുന്നു എന്നതിലൊക്കെ കാര്യമുണ്ട്. ഈ ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങൾ അറി‍ഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. അല്ലെങ്കിൽ കുതിരകളുടെ ചിത്രം സൂക്ഷിക്കുന്നതിനുള്ള ഫലം ലഭിക്കാതെ പോകും. 

1. ഈ ചിത്രം വീട്ടിലോ ഓഫീസിലോ വയ്ക്കുന്നതിലൂടെ പുരോഗതി ഉണ്ടാകും എന്നാണ് വിശ്വാസം. എല്ലാ പ്രവൃത്തിയിലും വിജയമുണ്ടാകും. പുരോഗതിയുടെ പാതയിൽ ഒരു തടസ്സവുമുണ്ടാകില്ല. ഈ ചിത്രത്തിൽ നിന്ന് പോസിറ്റീവ് എനർജി ലഭിക്കുന്നു.

2. വീടിന്റെ കിഴക്കേ ഭാ​ഗത്തുള്ള ഭിത്തിയിൽ എവിടെ വേണമെങ്കിലും കുതിരകളുടെ ചിത്രം വയ്ക്കാം. എന്നാൽ തെക്ക് ദിശയിലുള്ള ഭിത്തിയിൽ ചിത്രം തൂക്കുന്നത് ഏറ്റവും ഐശ്വര്യമായി കരുതുന്നു. കുതിരകളുടെ മുഖം വീടിന്റെ ഉള്ളിലേക്ക് ആയിരിക്കണമെന്ന് ഓർമ്മിക്കുക.

3. ദേഷ്യഭാവത്തിലിരിക്കുന്ന കുതിരകളുടെ ചിത്രം വാങ്ങാതിരിക്കുക. 

4. ഈ ചിത്രം ജോലിസ്ഥലത്ത് വയ്ക്കുന്നതിലൂടെ ബിസിനസ് പുരോഗമിക്കാൻ തുടങ്ങും. ജോലിസ്ഥലത്ത് ഓടുന്ന കുതിരകളുടെ ചിത്രം കിഴക്ക് ദിശയിൽ വയ്ക്കണം.

5. കുതിരയുടെ ചിത്രം പൊട്ടിപ്പോകാതെ നോക്കണം. ഒറ്റയ്ക്കുള്ള കുതിരയുടെ ചിത്രം നെഗറ്റീവ് എനർജി നൽകുന്നു. 

6. യുദ്ധം ചെയ്യുന്നതോ രഥം വലിക്കുന്നതോ ആയ കുതിരകളുടെ ചിത്രം പാടില്ല. ഏഴ് കുതിരകളുടെ ചിത്രം ലളിതമായിരിക്കണം.

7. വെള്ള നിറത്തിൽലുള്ള കുതിരകളുടെ ചിത്രം വയ്ക്കുന്നത് ഏറ്റവും മംഗളകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ചിത്രത്തിലെ ഓരോ കുതിരയെയും നന്നായി കാണാൻ സാധിക്കുന്നുവെന്ന് ഉറപ്പാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News